ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് തവണ ഭൂചലനം രേഖപ്പെടുത്തി. രാവിലെ 6.14ന് മണിപ്പൂരില്‍ ഭൂമി കുലുങ്ങി. ഏറ്റവും ഒടുവിലാണ് രാവിലെ മണിപ്പൂരില്‍ ആ ഭൂചലനം ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് മഹാരാഷ്ട്രയിലെ സങ്ക്‌ലിയില്‍ ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ ബംഗാളിലും ഭൂചലനമുണ്ടായി. രാത്രി 9.31 ഓടെ ഉത്തര്‍പ്രദേശിലെ ശ്യാമിലിയില്‍ ഭൂചലനം ഉണ്ടായി.
എന്നാല്‍ വൈകിട്ട് 5.45 ഓടെ അരുണാചല്‍ പ്രദേശില്‍ ഭൂചലനം റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു. അരുണാചല്‍ പ്രദേശില്‍ അനുഭവപ്പെട്ട ഭൂജ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. സാമാന്യം ശക്തമായ ആ ചലനം തന്നെയാണ് ഉണ്ടായത് എന്നാണ് റിപോര്‍ടുകള്‍.
എല്ലാം ശക്തമായതോ വലിയതോ ആയ ഭൂമികുലുക്കമെന്ന് റിപോര്‍ട് ചെയ്യപ്പെടുന്ന അല്ലെങ്കില്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന തരത്തിലുള്ള ആ ഭൂചലനങ്ങള്‍ അല്ലെന്നാണ് വിവരം. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായതായി റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News,New Delhi,Earth Quake,Top-Headlines,Trending,Latest-News,Manipur,Maharashtra,West Bengal,Uttar Pradesh, Several earthquake India yesterday