Follow KVARTHA on Google news Follow Us!
ad

Nimisha Priya | യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍; നടപടി വേഗത്തിലാക്കാന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ദേശം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Nurse,Execution,Jail,Trending,Kerala,
കൊച്ചി: (www.kvartha.com) യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ണായക ഇടപെടല്‍. നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണം. അതേസമയം, ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിമില്ല.

Serious Intervention of Yemen Criminal Prosecution Head in Nimisha Priya case, Kochi, News, Nurse, Execution, Jail, Trending, Kerala

യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

സംഭവത്തില്‍ കേന്ദ്രസര്‍കാര്‍ ഇടപെട്ട് ദയാധനം നല്‍കി മോചിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Keywords: Serious Intervention of Yemen Criminal Prosecution Head in Nimisha Priya case, Kochi, News, Nurse, Execution, Jail, Trending, Kerala.

إرسال تعليق