Follow KVARTHA on Google news Follow Us!
ad

Police booked | തൊഴില്‍ വാഗ്ദാനം ചെയ്ത് ഭര്‍തൃമതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; യുവാവിനെതിരെ കേസെടുത്തു

Police booked in assault complaint, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ഭര്‍തൃമതിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. 30 കാരിയുടെ പരാതിയിലാണ് അദിനാന്‍ (29) എന്നയാള്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്. ഉയര്‍ന്ന ശമ്പളമുളള ജോലി വാഗ്ദാനം ചെയ്ത് 2021 സെപ്തംബര്‍ മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
         
Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Assault, Complaint, Police booked in assault complaint.

ആള്‍താമസമില്ലാത്ത വീട്ടിലും ലോഡ്ജില്‍ വെച്ചും ഹോടെലില്‍ വെച്ചും ബെംഗ്ളൂറില്‍ വെച്ചും തന്നെ ലൈംഗീക ചൂഷണത്തിനിരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു തന്റെ കൂടെ വരണമെന്ന് കഴിഞ്ഞ ദിവസം അദിനാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ലെന്നും ഇതോടെ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ മയ്യില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടിപി സുമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Assault, Complaint, Police booked in assault complaint.
< !- START disable copy paste -->

Post a Comment