(www.kvartha.com) ജി എസ് ടി നടപ്പാക്കുന്നതിന് മുമ്പ് കേരളത്തില്‍ മാത്രം സ്വര്‍ണത്തിന് അഞ്ച് ശതമാനം നികുതിയും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനവുമായിരുന്നു. ജിഎസ്ടി യില്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തി. ജി എസ് ടി നടപ്പാക്കുന്നതിന്റെ മുന്‍വര്‍ഷം സ്വര്‍ണ മേഖലയില്‍ നിന്നും ലഭിച്ച വാര്‍ഷിക നികുതി വരുമാനം 653 കോടി രൂപയായിരുന്നു. വാറ്റ് കാലഘട്ടത്തില്‍ കേരളത്തില്‍ മാത്രം അടിച്ചേല്‍പ്പിക്കപ്പെട്ട കോമ്പൗണ്ടിംഗ് നികുതി സമ്പ്രദായമായിരുന്നു.
അതനുസരിച്ച് ഉദ്യോഗസ്ഥരുടെ പീഡനം സഹികെട്ടാണ് വില്‍ക്കാത്ത സ്വര്‍ണത്തിനു കൂടി നികുതി നല്‍കേണ്ട അവസ്ഥയിലാണ് ജിഎസ് ടിക്കു മുമ്പുള്ള വര്‍ഷങ്ങളില്‍ ഉയര്‍ന്ന നികുതി വരുമാനമുണ്ടായത്.
ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ യഥാര്‍ത്ഥ വില്‍പനയില്‍ മാത്രമാണ് നികുതി ഈടാക്കി സര്‍ക്കാരില്‍ അടയ്ക്കുന്നത്. ജിഎസ്ടിയുടെ ആദ്യ വര്‍ഷം (2017 - 18) സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും കേരള സര്‍ക്കാരിന് (SGST ഇനത്തില്‍) ലഭിച്ച നികുതി വരുമാനം 394.06 കോടി രൂപയാണ്. വാറ്റ് കാലഘട്ടത്തില്‍ വാര്‍ഷിക വിറ്റുവരവ് 40000 കോടിരൂപയായിരുന്നെങ്കില്‍ 2021-22 ലെ വാര്‍ഷിക വിറ്റുവരവ് 101668.96 കോടി രൂപയാണ്.
എസ്ജിഎസ്ടി (SGST) അനുസരിച്ച് കേരളത്തിന് പിരിഞ്ഞു കിട്ടിയ നികുതി 343.81 കോടി രൂപയാണ്. വാറ്റ് കാലഘട്ടത്തില്‍ സ്വര്‍ണത്തില്‍ നിന്നും ലഭിക്കുന്ന നികുതി പൂര്‍ണമായും കേരള സര്‍ക്കാരിന് മാത്രമായിരുന്നു. എന്നാല്‍ ജിഎസ്ടിയില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനുമായി നികുതി ഒന്നര ശതമാനം വീതം പകുതിയായിട്ടാണ് പോകുന്നത്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന സ്വര്‍ണത്തിന് അതേ സംസ്ഥാനത്ത് നികുതി നല്‍കുകയും അത് കേരളത്തില്‍ നല്‍കുന്ന നികുതിയില്‍ തട്ടിക്കഴിച്ച് ബാക്കി വരുന്ന തുക നികുതി അടച്ചാല്‍ മതിയാകും.
കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ തങ്ങളുടെ പര്‍ചേയ്‌സിന്റെ 50 ശതമാനത്തിലധികം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, സൂററ്റ്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. ബുള്ളിയന്‍ വ്യാപാരത്തിന്റെ നികുതി കൂടുതല്‍ പോകുന്നത് മഹാരാഷ്ട്ര സംസ്ഥാനത്തിനാണ്. കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് അനുസരിച്ച് നികുതി കേരളത്തിന്, കേന്ദത്തിന്, മറ്റ് സംസ്ഥാനങ്ങള്‍ക്ക് എന്ന നിലയിലാണ് നികുതി വരുമാനം പോകുന്നത്.
ജി എസ് ടി റിട്ടേണുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കു. ചരക്ക് സേവന നികുതി നിയമപ്രകാരം വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വാര്‍ഷിക വിറ്റുവരവ് എത്ര കോടി രൂപയാണെങ്കിലും അതിന്റെ കൃത്യമായ നികുതി ഒടുക്കാതെ റിട്ടേണ്‍ സ്വീകരിക്കില്ല.
അതിനാല്‍ മൂന്ന് തലത്തിലേക്ക് നികുതി വരുമാനം പോകുന്നതിനാല്‍ കേരളത്തിലെ നികുതി വരുമാനം കൂടുതാലാണെന്നും, സ്വര്‍ണ മേഖലയില്‍ നിന്നും ഒരു തരത്തിലുള്ള നികുതി ചോര്‍ച്ചയുമില്ല.
വ്യാപാരമാന്ദ്യം
സ്വര്‍ണ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വന്നിട്ടുണ്ട്. 50 പവന്‍ വിവാഹ ആഭരണങ്ങള്‍ വാങ്ങിയിരുന്ന ഇടത്തരം കുടുംബങ്ങള്‍ ഇപ്പാേള്‍ 20 - 25 പവന്‍ ആഭരണങ്ങള്‍ വാങ്ങുന്ന സ്ഥിതിയാണുള്ളത്. വില വര്‍ദ്ധിക്കുമ്പോള്‍ വാങ്ങുന്ന തൂക്കത്തില്‍ കുറവ് വരുന്നതനുസരിച്ച് പൊതുവെ സ്വര്‍ണ വ്യാപാരത്തിന്റെ തൂക്കം പകുതിയായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, പ്രവാസികളുടെ മടക്കം, തൊഴിലില്ലായ്മ, വില വര്‍ദ്ധനവ് തുടങ്ങിയ കാരണങ്ങളാല്‍ സ്വര്‍ണം വാങ്ങല്‍ കുറഞ്ഞിട്ടുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം വഴി സമാന്തര സ്വര്‍ണ വ്യാപാരം കേരളമെമ്പാടും തഴച്ചു വളര്‍ന്നിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണം അഭരണങ്ങള്‍ നിര്‍മ്മിച്ച് നികുതി, ഹാള്‍മാര്‍ക്കിംഗ് ഇല്ലാതെ വീടുകളില്‍ എത്തിച്ചു നല്‍കുന്നു. വിപണി വിലയേക്കാള്‍ താഴ്ത്തിയും, പൂജ്യം ശതമാനം പണിക്കൂലി, പവന് 500 രൂപ പണിക്കൂലി തുടങ്ങിയ പരസ്യങ്ങള്‍ നല്‍കുന്നവര്‍ കളളക്കടത്ത് സ്വര്‍ണം നികുതിയില്ലാതെ വില്‍ക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് എല്ലാവരും തണലൊരുക്കി കൊടുക്കുന്നു. ഇത്തരം അനധികൃത വ്യാപാരികളെ ഇല്ലാതാക്കിയെങ്കില്‍ മാത്രമേ പരമ്പരാഗത സ്വര്‍ണ വ്യാപാരമേഖലയില്‍ നിന്നുള്ള നികുതി വരുമാനം വര്‍ദ്ധിക്കുകയുള്ളു.
അനധികൃത സ്വര്‍ണ വ്യാപാരത്തെ അമര്‍ച്ച ചെയ്യാതെ നികുതി വരുമാനം വര്‍ദ്ധിക്കണമെന്ന പിടിവാശി ആര്‍ക്കും നല്ലതല്ല. ഇറക്കുമതിച്ചുങ്കം പൂര്‍ണമായി എടുത്തു കളഞ്ഞ് കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തണമെന്ന് രാഷ്ടീയ പാര്‍ട്ടികളൊന്നും ആവശ്യപ്പെടുന്നുമില്ലന്നത് മറ്റൊരു വിരോധാഭാസം.
(ലേഖകന്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വെര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമാണ്)

Keywords: Article, Budget, Kerala-Budget, Union-Budget, Gold Price, Gold, Income Tax, GST, Government-of-India, Government-of-Kerala, No tax leakage from the gold trading sector.
< !- START disable copy paste -->