Follow KVARTHA on Google news Follow Us!
ad

Report | കണ്ണൂരിനെ നടുക്കിയ ദമ്പതികളുടെ മരണത്തിന് പിന്നില്‍ വില്ലനായത് പെട്രോള്‍ നിറച്ച കുപ്പികളെന്ന് മോടോര്‍ വാഹന വകുപ്പ് അന്വേഷണ റിപോര്‍ട്

MVD report about Car fire tragedy, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നാടിനെ നടുക്കിയ ദമ്പതികളുടെ മരണത്തില്‍ നിര്‍ണായക തെളിവുകളുമായി മോടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള റോഡിലാണ് ദമ്പതികള്‍ ഓടുന്ന കാറിന് തീപ്പിടിച്ചു മരിച്ചത്. ഇതിനു കാരണമായത് കാറില്‍ വാങ്ങി സൂക്ഷിച്ച പെട്രോള്‍ കുപ്പികളാണെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിലെ എംവിഡി നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവന്നത്. കാര്‍ ഓടിച്ചിരുന്ന പ്രജിത്ത് കാറിന്റെ അകത്ത് ഡ്രൈവിങ് സീറ്റിനടിയിലായി രണ്ടുകുപ്പി പെട്രോള്‍ വാങ്ങി ശേഖരിച്ചുവെന്നാണ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
               
Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Tragedy, Motor-Vehicle-Department, Report, Investigation-Report, Fire, Died, MVD report about Car fire tragedy.

ഷോര്‍ട് സര്‍ക്യൂട് വഴിയുണ്ടായ സ്പാര്‍കില്‍ കാറിന്റെ അകത്ത് അതിവേഗം തീപിടിക്കാനും ആളിപ്പടരാനും ഇതു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 'ജെസിബി ഡ്രൈവര്‍ കൂടിയായ പ്രജിത്ത് കാറിന്റെ അടിയില്‍ പെട്രോള്‍ കുപ്പിയില്‍ വാങ്ങി സൂക്ഷിച്ചതാണ് കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാന്‍ കാരണമായത്. എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. തീ ഡോറിലേക്ക് പടര്‍ന്നതിനാല്‍ ലോകിങ് സിസ്റ്റവും പ്രവര്‍ത്തന രഹിതമായി', റിപോര്‍ട് പറയുന്നു. ഔദ്യോഗികസ്ഥിരീകരണം ഫോറന്‍സിക് റിപോര്‍ട് വന്നതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്ന് കണ്ണൂര്‍ ആര്‍ടിഒ അറിയിച്ചു.

കാര്‍ കത്തി നശിച്ചതിനു കാരണം ഷോര്‍ട് സര്‍ക്യൂട് തന്നെയാണെന്ന് കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണന്‍ റിപോര്‍ട് നല്‍കിയിരുന്നു. കാറില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നും സര്‍കാരിലേക്ക് പ്രാഥമിക റിപോര്‍ട് സമര്‍പ്പിച്ചുവെന്നും ആര്‍ടിഒ അറിയിച്ചു.
          
Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Tragedy, Motor-Vehicle-Department, Report, Investigation-Report, Fire, Died, MVD report about Car fire tragedy.

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഇവരുടെ മകള്‍ അടക്കം നാല് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11 മണിയുടെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ എത്താന്‍ 100 മീറ്റര്‍ മാത്രം ശേഷിക്കെ കാറില്‍ നിന്ന് പുക ഉയര്‍ന്നിരുന്നുവെന്നും വാഹനം നിര്‍ത്തിയ പ്രജിത്ത് കാറില്‍ ഉള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

പിന്‍സീറ്റിലുണ്ടായിരുന്ന ഇവരുടെ മകള്‍ ശ്രീ പാര്‍വതി, റീഷയുടെ പിതാവ് വിശ്വനാഥന്‍, മാതാവ് ശോഭന, സഹോദരി സജിന എന്നിവര്‍ പുറത്തിറങ്ങി. എന്നാല്‍ മുന്‍സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. മുന്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇരുവരും വാഹനത്തിനുള്ളില്‍ പെട്ടു. പിന്നാലെ കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് തീ അണച്ച ശേഷം വാതില്‍ വെട്ടി പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്. സംഭവത്തെ കുറിച്ചു ഫോറന്‍സിക് വിഭാഗവും ശാസ്ത്രീയ അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിന്റെ റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ പൊലീസ് അന്വേഷണ റിപോര്‍ട് പുറത്തുവിടുകയുള്ളുവെന്നാണ് സൂചന.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Tragedy, Motor-Vehicle-Department, Report, Investigation-Report, Fire, Died, MVD report about Car fire tragedy.
< !- START disable copy paste -->

إرسال تعليق