Follow KVARTHA on Google news Follow Us!
ad

Died | 'കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി'; 7 വയസുകാരിക്ക് ദാരുണാന്ത്യം

Madhya Pradesh: 7 year old girl died #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഭോപാല്‍: (www.kvartha.com) ഏഴ് വയസുകാരിയെ സാരി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ അത് കഴുത്തില്‍ കുരുങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പക്കാരിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് കോട്മ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് ബൈഗ വ്യക്തമാക്കി.

പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പെണ്‍കുട്ടി സാരി കൊണ്ട് കളിക്കുകയായിരുന്നു. വീടിന്റെ പുറം ഭിത്തിയില്‍ ഘടിപ്പിച്ച മുളയില്‍ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ അത് കഴുത്തില്‍ കുരുങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴി.

News, Police Station, Police, Death, hospital, Child, Madhya Pradesh: 7 year old girl died.

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Police Station, Police, Death, hospital, Child, Madhya Pradesh: 7 year old girl died. 

Post a Comment