Follow KVARTHA on Google news Follow Us!
ad

Cremation | ലൈസാമ്മയെ തീ ജ്വാലകള്‍ ഏറ്റുവാങ്ങി; കണ്ണൂരില്‍ പിറന്നത് പുതുചരിത്രം; പ്രിയതമയെ അഗ്‌നിക്ക് സമര്‍പിക്കുകയാണെന്ന് സെബാസ്റ്റ്യന്‍

Lysamma cremated in pyre, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കത്തോലിക വിശ്വാസിയായ ലൈസാമ്മ സെബാസ്റ്റ്യന് പയ്യാമ്പലത്ത് ചിതയൊരുക്കിയതോടെ കണ്ണൂരിലുണ്ടായത് പുതു ചരിത്രം. ഉത്തര കേരളത്തില്‍ ആദ്യമായാണ് ഒരു കത്തോലിക സഭാ വിശ്വാസിയുടെ ഭൗതികശരീരം പയ്യാമ്പത്ത് കോര്‍പറേഷന്‍ വാതക ശ്മാശനത്തില്‍ സംസ്‌കരിക്കുന്നത്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മയുടെ മൃതദേഹം ഭര്‍ത്താവിന്റെയും മക്കളുടെയും തീരുമാനപ്രകാരം പയ്യാമ്പലം വാതക ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
           
Latest-News, Kerala, Kannur, Top-Headlines, Video, Died, Death, Cremation, Lysamma cremated in pyre.

മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ്മ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. മൃതദേഹം കല്ലറയില്‍ അടക്കുന്നതിന് പകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് നേരത്തെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. കുടുംബവും നാട്ടുകാരും ഇടവകയിലെ പുരോഹിതന്മാരും ഇതിനൊപ്പം നിന്നതോടെ പരമ്പരാഗത വിശ്വാസികളുടെ എതിര്‍പ്പുകള്‍ ദുര്‍ബലമായി. പിന്നീട് സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രമാവുകയായിരുന്നു. ഒപ്പം തന്റെ പ്രിയതമ ലൈസാമ്മയുടെ പേരും.

കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ താന്‍ ശ്രമിച്ചുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. മക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ പിന്തുണ കിട്ടിയെന്നും സഭയും തന്റെ ഗുരുക്കന്മാരായ പിതാക്കന്മാരും കൂടെ നിന്നുവെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രണയിച്ചാണ് താനും ലൈസാമ്മയും വിവാഹിതരായത്. അവളെ താന്‍ അഗ്‌നിക്ക് സമര്‍പിക്കുകയാണ്. അഗ്‌നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. എന്നാല്‍ പണം കൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും തന്നോടാരും പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
          
Latest-News, Kerala, Kannur, Top-Headlines, Video, Died, Death, Cremation, Lysamma cremated in pyre.

മേലെ ചൊവ്വ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി ഫാദര്‍ തോമസ് കൊളങ്ങയില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം വാതക ശ്മശാനത്തിലെത്തി പ്രാര്‍ഥനാ ശ്രുശ്രൂഷകള്‍ നടത്തി. നാട്ടുകാരും ബന്ധുക്കളും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന പരമ്പരാഗത രീതിയില്‍ നിന്നും മാറി ചിന്തിക്കാനുള്ള സെബാസ്റ്റ്യന്റെ തീരുമാനം സഭയുടെ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുടെ അടയാളമാണെന്ന് മരണാനന്തര ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കിയ ഫാദര്‍ തോമസ് കൊളങ്ങയില്‍ പറഞ്ഞു. തെക്ല ഫെബി, മിഷേല്‍, നെറ്റിനോറ എന്നിവരാണ് സെബാസ്റ്റ്യന്‍ - ലൈസാമ്മ ദമ്പതികളുടെ മക്കള്‍.


Keywords: Latest-News, Kerala, Kannur, Top-Headlines, Video, Died, Death, Cremation, Lysamma cremated in pyre.
< !- START disable copy paste -->

إرسال تعليق