Follow KVARTHA on Google news Follow Us!
ad

Attacked | ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു



കോഴിക്കോട്: (www.kvartha.com) വടകരയ്ക്കടുത്ത് ഏറാമലയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എ ആര്‍ കാംപിലെ ഉദ്യോഗസ്ഥന്‍ അഖിലേഷി(33)നാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം. 

News,Kerala,State,Kozhikode,Local-News,Police,Police men,attack,Injured, Temple,Festival, Kozhikode: Policeman Attacked in Vadakara


ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോള്‍ പൊലീസ് സംഘത്തിന് നേരെ അക്രമം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Kozhikode,Local-News,Police,Police men,attack,Injured, Temple,Festival, Kozhikode: Policeman Attacked in Vadakara

Post a Comment