Follow KVARTHA on Google news Follow Us!
ad

Kottayam Nasir | കോട്ടയം നസീറിന്റെ ആരോഗ്യനില തൃപ്തികരം; ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kottayam,News,Cine Actor,hospital,Treatment,Kerala,
കോട്ടയം: (www.kvartha.com) ശാരിരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവില്‍ ആണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശാരിരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് ആന്‍ജിയോ പ്ലാസ്റ്റിക് വിധേയനാക്കിയത്.

Kottayam Nasir's health condition is becoming normal; Angioplasty undergone , Kottayam, News, Cine Actor, Hospital, Treatment, Kerala.

വര്‍ഷങ്ങളായി നടനും, ടെലിവിഷന്‍ അവതാരകനും, മിമിക്രി കലാകാരനുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് കോട്ടയം നസീര്‍. മിമിക്രിക്കുള്ള കേരള സാഹിത്യ അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ സ്വദേശിയാണ്. ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ചുവടുറപ്പിക്കുന്നത്.

Keywords: Kottayam Nasir's health condition is becoming normal; Angioplasty undergone
, Kottayam, News, Cine Actor, Hospital, Treatment, Kerala.

Post a Comment