Follow KVARTHA on Google news Follow Us!
ad

Raid | ബിബിസിയുടെ ഡെൽഹി-മുംബൈ ഓഫീസുകളിൽ ആദായനികുതി റെയ്ഡ്; 'ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു'

Income Tax raid at BBC's Delhi office#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഡെൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായനികുതി വകുപ്പിന്റെ സംഘം ഇപ്പോഴും ഓഫീസിലുണ്ടെന്നാണ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.


Latest-News, News, Top-Headlines, India, Raid, BBC, Income Tax, Controversy, Documentary, Mumbai,  Income Tax raid at BBC's Delhi office.

ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെയ്ഡ് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കെജി മാർഗ് റോഡിലുള്ള ബിബിസിയുടെ ഇന്ത്യൻ ഓഫീസിലാണ് റെയ്ഡ് നടക്കുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ജോലി ചെയ്യുന്ന ജീവനക്കാരോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതാണ് വിവരം.

ബിബിസി ഓഫീസിൽ നടത്തിയ റെയ്‌ഡിനോട് പ്രതികരിച്ച കോൺഗ്രസ്, 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' എന്ന് വിശേഷിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് ബിബിസി ഓഫീസിലെ റെയ്‌ഡ്‌. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക് ചെയ്യാൻ കഴിഞ്ഞ മാസം സർക്കാർ നിർദേശം നൽകിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

Keywords: Latest-News, News, Top-Headlines, India, Raid, BBC, Income Tax, Controversy, Documentary, Mumbai,  Income Tax raid at BBC's Delhi office.


Post a Comment