Follow KVARTHA on Google news Follow Us!
ad

Farmer | ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ സുരക്ഷിതന്‍, കുടുംബവുമായി ബന്ധപ്പെട്ടു, അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് സന്ദേശം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Missing,Message,Embassy,Kerala,
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന കൃഷി വകുപ്പ് ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10മണിക്ക് വാട്‌സ് ആപിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്.

താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്നും സഹോദരന്‍ ബെന്നി പറഞ്ഞു. എന്നാല്‍ എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് എന്നോര്‍ത്താണ് കുടുംബത്തിന്റെ വേവലാതി.

‘Don’t look for me anymore’; Kerala farmer who went missing in Israel contacts wife, Kannur, News, Missing, Message, Embassy, Kerala

സംസ്ഥാന കൃഷി വകുപ്പ് ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളാണ് ബിജു. ഇസ്രാഈല്‍ ഹെര്‍സ്ലിയയിലെ ഹോടെലില്‍നിന്നു 17നു രാത്രിയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോടെലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യില്‍ പാസ്‌പോര്‍ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു.

വിവരം ഇന്‍ഡ്യന്‍ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രാഈല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.

ഇന്‍ഡ്യന്‍ അംബാസഡര്‍ക്കും വിവരങ്ങള്‍ കൈമാറി. ഇസ്രാഈലിലേക്കുള്ള എയര്‍ ടികറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വിസ സര്‍കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ടുവരെ കാലാവധിയുണ്ട്.

Keywords: ‘Don’t look for me anymore’; Kerala farmer who went missing in Israel contacts wife, Kannur, News, Missing, Message, Embassy, Kerala.

Post a Comment