Follow KVARTHA on Google news Follow Us!
ad

Deboard | 'ബാഗ് എടുക്കാൻ ക്യാബിന്‍ ക്രൂവിനോട് സഹായം ചോദിച്ചു'; കാൻസർ രോഗിയായ വനിതാ യാത്രക്കാരിയെ അമേരിക്കൻ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി ആരോപണം

Cancer Patient Asked To Deboard American Airlines Flight After She Seeks Assistance With Hand Bag#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) അർബുദ രോഗവുമായി ബന്ധപ്പെട്ട് പതിവ് പരിശോധനയ്ക്ക് പോയ വനിതാ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി ആരോപണം. സംഭവത്തിൽ ക്രൂ അംഗത്തിനെതിരെ മീനാക്ഷി സെൻഗുപ്ത എന്ന സ്ത്രീ ഡിജിസിഎയ്ക്കും ഡെൽഹി പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ആരോപണത്തിൽ പരിശോധന നടന്നുവരികയാണ്.

ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിലാണ് സംഭവം നടന്നത്. തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ബാഗ് എടുക്കാൻ സഹായിക്കാൻ എയർലൈൻസ് ക്രൂ അംഗത്തോട് അഭ്യർഥിച്ചതായും എന്നാൽ ക്രൂ അംഗം വിസമ്മതിക്കുക മാത്രമല്ല, തന്നോട് മോശമായി പെരുമാറുകയും ചെയ്തതായി മീനാക്ഷി പരാതിയിൽ പറയുന്നു.

Latest-News, Top-Headlines, Airport, Indira Gandhi Airport, New Delhi, America, Flight, Complaint, Police, Cancer, Cancer Patient Asked To Deboard American Airlines Flight After She Seeks Assistance With Hand Bag.

'പതിവ് പരിശോധനയ്ക്കായി എഎ-293 വിമാനത്തിൽ ന്യൂയോർക്കിലേക്ക് പോവാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വീൽചെയറിലാണ് വിമാനത്താവളത്തിലെത്തിയത്. ഗ്രൗണ്ട് സ്റ്റാഫ് തന്നെ സഹായിച്ച് വിമാനത്തിനുള്ളിൽ കൊണ്ടുപോയി, എന്നാൽ വിമാനത്തിന് അകത്തേക്ക് കയറിയ ശേഷം എയർലൈൻ ക്രൂ അംഗം തന്നോട് മോശമായി പെരുമാറി. താൻ കാൻസർ ബാധിതയാണെന്നും അടുത്തിടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ക്രൂവിനോട് പറഞ്ഞിരുന്നു.

ബാഗ് പിൻഭാഗത്ത് സീറ്റിന് സമീപം വച്ചിരിക്കുകയായിരുന്നു. അത് സ്വയം പൊക്കാൻ കഴിയാത്തതിനാൽ എയർ ഹോസ്റ്റസിനോട് സഹായം അഭ്യർഥിച്ചു. എന്നാൽ 'ഇത് എന്റെ ജോലിയല്ല' എന്ന് പറഞ്ഞ് എയർ ഹോസ്റ്റസ് മുന്നോട്ട് പോയി. ബാഗ് ഉടൻ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനെ എതിർത്തതോടെ ജീവനക്കാർ ഇറങ്ങിപ്പോവാൻ പറഞ്ഞു', യാത്രക്കാരി പരാതിപ്പെട്ടു.

ഡിജിസിഎയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ജനുവരി 30നാണ് സംഭവം. തുടർന്ന് മീനാക്ഷി മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോയതായി അധികൃതർ പറയുന്നു.
സംഭവത്തിൽ അമേരിക്കൻ എയർലൈൻസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. യാത്രക്കാരി ക്രൂ അംഗത്തിന്റെ നിർദേശങ്ങൾ ലംഘിച്ചതായാണ് അവരുടെ ആരോപണം. ടിക്കറ്റിന്റെ പണം കസ്റ്റമർ റിലേഷൻ ടീമിന് അയച്ച് ഉടൻ തന്നെ തിരികെ നൽകിയാണ് പറഞ്ഞയച്ചതെന്നാണ് വിശദീകരണം.

അതേസമയം, പതിവ് പരിശോധനയ്ക്കായി ഡോക്ടറുടെ അപ്പോയ്ൻമെൻറ് എടുത്തിരുന്നതായി സെൻ ഗുപ്ത പറഞ്ഞു. കൃത്യസമയത്ത് എത്തിച്ചേരേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ വിമാനക്കമ്പനികളുടെ മോശം പെരുമാറ്റം മൂലം വൈകിയെത്തിയെന്ന് മാത്രമല്ല, മാനസികമായി മുറിവേൽക്കുകയും ചെയ്തുവെന്ന് അവർ പരാതിപ്പെട്ടു. സോഷ്യൽ മീഡിയയിൽ അമേരിക്കൻ എയർലൈൻസിനെ ടാഗ് ചെയ്തും മീനാക്ഷി തന്റെ പരാതി പോസ്റ്റ് ചെയ്തിരുന്നു.

Keywords: Latest-News, Top-Headlines, Airport, Indira Gandhi Airport, New Delhi, America, Flight, Complaint, Police, Cancer, Cancer Patient Asked To Deboard American Airlines Flight After She Seeks Assistance With Hand Bag.

Post a Comment