ന്യൂഡെല്‍ഹി: (www.kvartha.com) ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് അനാവശ്യമായി ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്ന ഗുരുതര ആരോപണവുമായി പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്‌റിന്‍. പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് തസ്ലിമയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് തസ്ലിമ ആരോപണങ്ങള്‍ പുറത്തുവിട്ടത്.
മുട്ടിന് വേദനയുമായാണ് തസ്ലിമ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍ തെറ്റിധരിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പോരാതിരുന്നതിനേക്കുറിച്ച് വിഷമം ഉണ്ടെന്നും തസ്ലിമ വിശദമാക്കുന്നു.
'ജനുവരി 13നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 14-ാം തിയതി ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. ഇതിന് ശേഷമാണ് ഇടുപ്പിന് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. എക്‌സ് റേയോ സിടി സ്‌കാന്‍ റിപോര്‍ടോ കാണിക്കാന്‍ ആശുപത്രി അധികൃതരോ ഡോക്ടറോ തയ്യാറായില്ല.
ഡിസ്ചാര്‍ജ് സമറിയിലും തെറ്റായ വിവരങ്ങള്‍ ഉള്‍പെടുത്തി. 742845 രൂപ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കി. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ആലോചിക്കാനുള്ള സാവകാശം പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല.'- തസ്ലിമ ട്വിറ്ററില്‍ വിശദമാക്കി.
എന്നാല്‍ എഴുത്തുകാരിയുടെ ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചു. തസ്ലിമയുടെ അനുവാദത്തോടെയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദമാക്കുന്നുണ്ട്.
Keywords: News,New Delhi,hospital,Treatment,Writer,Allegation,Twitter,Social Media, Health,Health & Fitness,Top-Headlines, Author Taslima Nasreen alleges private hospital forced her to undergo hip replacement 'which was not needed at all'I was at Apollo for knee pain.Dr Yatinder Kharbanda told me I had hip fracture,but didn't show me xray/CT.I was admitted for fixation on Jan13 late night,but on Jan14 morning he forced me to do total hip replacement.Later found no hip fracture &a false discharge summery was made.
— taslima nasreen (@taslimanasreen) January 31, 2023