Follow KVARTHA on Google news Follow Us!
ad

Found | അസമില്‍ വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു

Assam: CRPF, Police recover huge cache of arms and ammunition from Nalbari #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ദിസ്പുര്‍: (www.kvartha.com) അസമില്‍ വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തതായി റിപോര്‍ട്. നല്‍ബാരിയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെയും (CRPF) അസം പൊലീസിന്റെയും സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവ കണ്ടെത്തിയതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

നാല് പിസ്റ്റളുകള്‍, രണ്ട് എയര്‍ പിസ്റ്റളുകള്‍, ഏഴ് തരംതിരിച്ച മാഗസിനുകള്‍, 107 റൗന്‍ഡുകള്‍, 79 എകെ 47, 5 ഡിറ്റനേറ്ററുകള്‍, നാല് നാടന്‍ വെടിമരുന്ന്, സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന 600 ഗ്രാം അജ്ഞാത വസ്തു എന്നിവ സുരക്ഷാ ഏജെന്‍സികള്‍ കണ്ടെടുത്തു. ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരുന്ന നിലയിലായിരുന്നു ആയുധശേഖരം.

News, Assam, Police, Found, CRPF, Assam Police, Arms, Ammunition,Nalbari, Assam: CRPF, Police recover huge cache of arms and ammunition from Nalbari.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ഗ്‌നോയ് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു തിരച്ചില്‍ നടത്തിയത്. കൂടുതല്‍ ആയുധങ്ങള്‍ തീവ്രവാദികള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് വിവരമുള്ളതായി നാല്‍ബാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുധാകര്‍ സിംഗ് വ്യക്തമാക്കി.

Keywords: News, Assam, Police, Found, CRPF, Assam Police, Arms, Ammunition,Nalbari, Assam: CRPF, Police recover huge cache of arms and ammunition from Nalbari.

Post a Comment