Follow KVARTHA on Google news Follow Us!
ad

Toxic Gas | ആന്ധ്രാപ്രദേശില്‍ ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാനിറങ്ങിയ 7 പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

AP: Seven workers died after inhaling toxic gas while cleaning oil tank in Kakinada#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാക്കിനാട: (www.kvartha.com) ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയില്‍ ഫാക്ടറി വളപ്പിലുള്ള ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാന്‍ കയറിയവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ പെദ്ദാപുരം മണ്ഡലത്തിലെ പുലിമേരു സ്വദേശികളാണ്. ബാക്കി അഞ്ച് പേര്‍ പാടേരു സ്വദേശികളാണെന്നും പൊലീസ് വ്യക്തമാക്കി. 

News,Maharashtra,Andhra Pradesh,Death,Labours,Police,Top-Headlines, AP: Seven workers died after inhaling toxic gas while cleaning oil tank in Kakinada


വൃത്തിയാക്കാനായി ടാങ്കറിലേക്ക് ആദ്യം കയറിയ തൊഴിലാളി ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങി വരാതിരുന്നതിനെ തുടര്‍ന്നാണ് മറ്റ് ആറ് പേരും അകത്തേക്ക് കയറിയത്. മരിച്ച ഏഴ് പേരും ഈ ഫാക്ടറിയിലെ തൊഴിലാളികളാണ്. പോസ്റ്റുമോര്‍ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. 

Keywords: News,Maharashtra,Andhra Pradesh,Death,Labours,Police,Top-Headlines, AP: Seven workers died after inhaling toxic gas while cleaning oil tank in Kakinada

Post a Comment