Follow KVARTHA on Google news Follow Us!
ad

Wild Boar Attack | കാട്ടുപന്നിയുടെ ആക്രമണം; 5 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

5 injured in Wild Boar Attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. പാലമേല്‍ പഞ്ചായത്ത് ഉളവുക്കാട് കലതികുറ്റിയില്‍ താഴേപ്പുര സുജാത (54), വാലുതുണ്ടില്‍ പടീറ്റതില്‍ ലീല (55), അജിഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതില്‍ സുകുമാരി (62), ഗീതുഭവനം ബിജി (51) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കലതിക്കുറ്റി ഭാഗത്ത് പഞ്ചായത് അംഗം രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ പി എച് സി വാര്‍ഡിലെ 150 ഓളം തൊഴിലാളികള്‍ പങ്കെടുത്ത പ്രോജക്ട് മീറ്റിങ് നടക്കുന്നതിനിടയിലേക്കാണ് കാട്ടുപന്നി കുഞ്ഞുങ്ങള്‍ക്കൊപ്പം പാഞ്ഞുവന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഈ സമയം തൊഴിലാളികള്‍ നാലുഭാഗത്തേക്കും ചിതറിയോടി.

Alappuzha, News, Kerala, Injured, attack, Animals, 5 injured in Wild Boar Attack.

സുജാതയെ പന്നി ആക്രമിച്ചു. ബാക്കിയുള്ളവര്‍ക്ക് വീണും മറ്റുമാണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. പന്നികള്‍ നായ്ക്കളെ കണ്ട് ഓടിവരുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. പാലമേല്‍, നൂറനാട്, താമരക്കുളം, വള്ളികുന്നം പഞ്ചായതുകളില്‍ വര്‍ഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണെന്ന പരാതി ഉയരുന്നുണ്ട്.

Keywords: Alappuzha, News, Kerala, Injured, attack, Animals, 5 injured in Wild Boar Attack.

Post a Comment