കണ്ണൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ മരിച്ച യുവ സൈനികന്റെ ഭൗതിക ശരീരം ബുധനാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. രാവിലെ കണ്ടോന്താര്‍ ഇടമന യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചെങ്ങളം സമുദായ ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
പയ്യന്നൂര്‍ മാതമംഗലം സ്വദേശിയായ സൈനികനാണ് ആന്‍ഡമാന്‍ നികോബാറിലെ ജോലി സ്ഥലത്തിന് സമീപം വാഹനാപകടത്തില്‍ മരിച്ചത്. കണ്ടോന്താര്‍ ചെങ്ങളത്തെ ഹവില്‍ദാര്‍ (172- ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ) കെപിവി വൈശാഖാ (35) ണ് ജോലിസ്ഥലത്തിനു സമീപം വാഹനാപകടത്തില്‍ മരിച്ചത്.
വൈശാഖ് സഞ്ചരിച്ച കാര്‍ ജനുവരി ഒന്നിന് നിയന്ത്രണം വിട്ടു അപകടത്തില്‍പ്പെടുകയായിരുന്നു. സിവി അപ്പുക്കുട്ടന്‍-കെപിവി പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാവന. മകള്‍: അര്‍ഹ, സഹോദരി: മൃദുല (ചെങ്ങളം).
Young soldier who died in accident cremated.