Follow KVARTHA on Google news Follow Us!
ad
Posts

Shot Dead | യുഎസില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ഇന്‍ഡ്യക്കാരന്‍ മരിച്ചു

US: Indian Man Shot Dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ചികാഗോ: (www.kvartha.com) അമേരികയിലെ ചികാഗോയില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ഇന്‍ഡ്യക്കാരന്‍ മരിച്ചു. ദേവ്ശിഷ് നന്ദേപു(23)വാണ് മരിച്ചതെന്ന് ചികാഗോ പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ഓക് ലോണിലെ ക്രൈസ്റ്റ് മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേവ്ശിഷ് ചികിത്സയിലായിരിക്കെയാണ് മരിച്ചതെന്നാണ് റിപോര്‍ട്.

പ്രിന്‍സ്റ്റണ്‍ പാര്‍കിലാണ് സംഭവം നടന്നത്. നന്ദേപുവും സുഹൃത്തും പാര്‍കിങിന് സമീപം ഇരിക്കുന്നതിനിടെ വാഹനത്തിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്. തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച നടത്തുന്നതിനിടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് റിപോര്‍ടുകള്‍ വ്യക്താക്കുന്നു. നെഞ്ചിന് വെടിയേറ്റ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്ത്ട്ടില്ലെന്നാണ് റിപോര്‍ട്.

America, shot dead, Death, hospital, Treatment, US: Indian Man Shot Dead.

Keywords: America, shot dead, Death, hospital, Treatment, US: Indian Man Shot Dead.

Post a Comment