Follow KVARTHA on Google news Follow Us!
ad

Arrested | 'ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍നിന്ന് പണം മോഷ്ടിച്ചു'; 2 യുവതികള്‍ അറസ്റ്റില്‍

Two women arrested for robbery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അഞ്ചല്‍: (www.kvartha.com) ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍നിന്ന് പണം മോഷ്ടിച്ചെന്ന കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ വെള്ളയമ്മ (36), കസ്തൂരി (34) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെ ആയൂര്‍ വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. ആയൂര്‍ ജന്‍ക്ഷനിലിറങ്ങാന്‍ ശ്രമിക്കവേ ആയൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍നിന്ന് സ്ത്രീകള്‍ പണം മോഷ്ടിക്കുന്നത് സഹയാത്രികര്‍ കണ്ടു.

News, Kerala, Robbery, Crime, Arrest, Women, Robbery, theft, Two women arrested for robbery.

തുടര്‍ന്ന് ഇവരെ ബസില്‍ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ചടയമംഗലം പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Robbery, Crime, Arrest, Women, Robbery, theft, Two women arrested for robbery.

Post a Comment