Follow KVARTHA on Google news Follow Us!
ad

Suspended | നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട സംഭവം; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Two policemen suspended in POCSO case accused escapes#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തില്‍ പ്രതിക്ക് എസ്‌കോര്‍ട് പോയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശാനു എം വാഹിദ്, ശമീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ നെടുങ്കണ്ടം എസ്എച്ഒയ്‌ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. 

ആവശ്യത്തിന് പൊലീസുകാരില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടു പോയതാണ് ഇയാള്‍ രക്ഷപെടാന്‍ കാരണമായത്. രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ അഞ്ചു പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ടു പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇവരെ മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ ഇറക്കിയ ശേഷം വാഹനം തിരികെപ്പോരുകയും ചെയ്തു. 

റിമാന്‍ഡ് ചെയ്ത പ്രതികളെ ഏറ്റുവാങ്ങുന്നതിനുള്ള പേപറില്‍ ഒപ്പ് വയ്ക്കാന്‍ പൊലീസുകാരിലൊരാള്‍ കയറുന്നതിനിടെയാണ് പ്രതി മതില്‍ ചാടി രക്ഷപെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയിലേക്ക് പ്രതികളെയുമായി പോയ പൊലീസുകാര്‍ക്കെതിരെ റിപോര്‍ട് കിട്ടിയാല്‍ വകുപ്പ് തല നടപടിയുണ്ടായേക്കുമെന്ന് ഇടുക്കി എസ് പി പറഞ്ഞു.

അതേസമയം, കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതിയായ അച്ഛനാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ചെവ്വാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളില്‍ വച്ച് ഇയാളെ  ആളുകള്‍ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു. രണ്ടു തവണ തെരച്ചില്‍ സംഘത്തിനു മുന്നിലെത്തിയ പ്രതി ഓടി രക്ഷപെട്ടുവെന്നും പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ലെന്നുമാണ് വിവരം. 

News,Kerala,State,Idukki,Local-News,Suspension,Police men,police-station,Accused,POCSO, Two policemen suspended in POCSO case accused escapes


പ്രദേശത്ത് രാവിലെ മുതല്‍ വന്‍ പൊലീസ് സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നാട്ടുകാരും സഹായത്തിനുണ്ട്. ഏലത്തോട്ടവും കുരുമുളക് കൃഷിയുമുള്ള സ്ഥലത്ത് ഇയാള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് പരിശോധിച്ചു. ഇടുക്കിയില്‍ നിന്നും പൊലീസ് നായയെയും എത്തിച്ചു. പ്രതിയുടെ വസ്ത്രത്തിന്റേയും ചെരുപ്പിന്റേയും മണം പിടിച്ച പൊലീസ് നായ തോട്ടങ്ങളിലൂടെയും റോഡിലൂടെയും സഞ്ചരിച്ച് താമസക്കാരില്ലാത്ത വീടിനു മുകളില്‍ നിന്നും വീണ്ടും ഏലത്തോട്ടത്തിലേക്ക് കയറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Keywords: News,Kerala,State,Idukki,Local-News,Suspension,Police men,police-station,Accused,POCSO, Two policemen suspended in POCSO case accused escapes

Post a Comment