Follow KVARTHA on Google news Follow Us!
ad

Revoked | സര്‍കാര്‍ പുറമ്പോക്ക് ഭൂമിയിലെ തേക്ക് വെട്ടിക്കടത്തിയെന്ന കേസ്; സസ്‌പെന്‍ഷനിലായ റേഞ്ച് ഓഫിസറെ ജോലിയില്‍ തിരിച്ചെടുത്തു

Suspended Forest range officer Revoked#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സര്‍കാര്‍ പുറമ്പോക്ക് ഭൂമിയിലെ തേക്ക് വെട്ടിക്കടത്തിയെന്ന കേസില്‍ പുറത്താക്കിയ റേഞ്ച് ഓഫിസറെ ജോലിയില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷനിലായ അടിമാലി മുന്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോജി ജോണിനെയാണ് ജോലിയില്‍ തിരിച്ചെടുത്തത്.

ജോജി ജോണിന്റെ സസ്‌പെഷന്‍ പിന്‍വലിച്ച് പുനലൂര്‍ ഡിവിഷനില്‍ വര്‍കിങ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം. നാലു മാസം മുന്‍പാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അടിമാലി മങ്കുവയില്‍ നിന്ന് എട്ട് തേക്ക് വെട്ടിക്കടത്തിയെന്നാണ് കേസ്. 

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ആറ് മാസം മുന്‍പാണ് ജോജി ജോണ്‍, മുക്കുടം സെക്ഷന്‍ ഫോറസ്റ്റര്‍ സന്തോഷ് കുമാര്‍, വിലേജ് ജീവനക്കാരന്‍ രഞ്ജിത് എന്നിവരെ പ്രതിയാക്കി കേസെടുത്തത്.

News,Kerala,State,Kochi,Case,Suspension,Job,Labours,Government, Suspended Forest range officer Revoked


എട്ട് തേക്കുകളില്‍ ആറെണ്ണം ഒരു വ്യക്തിയുടെ പുരയിടത്തില്‍ നിന്നും രണ്ടെണ്ണം റവന്യു ഭൂമിയില്‍ നിന്നുമാണെന്ന് വിജിലന്‍സ്, റവന്യു വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വെട്ടിക്കടത്തിയ ഉരുപ്പടികള്‍ കുമളിയില്‍ ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, അടിമാലിയിലെ മറ്റൊരു മരംമുറി കേസിലും ജോജി ജോണ്‍ പ്രതിയാണ്.

Keywords: News,Kerala,State,Kochi,Case,Suspension,Job,Labours,Government, Suspended Forest range officer Revoked

Post a Comment