Follow KVARTHA on Google news Follow Us!
ad

Minister | സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Children,Kerala,
തിരുവനന്തപുരം: (www.kvartha.com) നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

വളരെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ പരിഗണിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന തരത്തില്‍ അനുഭാവവും ശിശു സൗഹൃദവും ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Minister Veena George wants to ensure attention and care to every child who is suffering from problems in society, Thiruvananthapuram, News, Health, Health and Fitness, Health Minister, Children, Kerala

സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ നിന്നായി 90 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ബാലനീതി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

Minister Veena George wants to ensure attention and care to every child who is suffering from problems in society, Thiruvananthapuram, News, Health, Health and Fitness, Health Minister, Children, Kerala

ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവുകള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം.

സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വികെ മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യുഡീഷ്യല്‍ അകാഡമി ഡയറക്ടര്‍ ജസ്റ്റിസ് എഎം ബാബു, കര്‍ഷക കടാശ്വാസ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ അബ്രഹാം മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വനിത ശിശു വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, പ്രോഗ്രാം മാനേജര്‍ കൃഷ്ണമൂര്‍ത്തി, സെലക്ഷന്‍ കമിറ്റി അംഗം ഡോ. മോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

Keywords: Minister Veena George wants to ensure attention and care to every child who is suffering from problems in society, Thiruvananthapuram, News, Health, Health and Fitness, Health Minister, Children, Kerala.

Post a Comment