മലപ്പുറം: (www.kvartha.com) പെണ്‍സുഹൃത്തിന്റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. പോക്സോ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക് അലി അക്ബര്‍ ഖാന് (39) ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്കൊപ്പം 11കാരിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാവിന്റെ അറിവോടെയായിരുന്നു പീഡനം എന്നാണ് പരാതി. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Keywords: Man Arrested For Molesting Minor Girl, Malappuram, News, Arrested, Molestation, Police, Kerala.
Post a Comment