കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ഒളിഞ്ഞുനോട്ടക്കാരനായ റിസപ്ഷനിസ്റ്റിനെ ദമ്പതികള്‍ കയ്യോടെ പൊക്കി പൊലീസില്‍ ഏല്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തളിപ്പറമ്പ് നഗരത്തിലെ ലോഡ്ജിലെ റിസപ്ഷനിസ്റ്റായ ജയേഷിനെയാ (38) ണ് പാലക്കാട് സ്വദേശികളായ ദമ്പതികള്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ജനുവരി 22 ന് വൈകുന്നേരം ലോഡ്ജില്‍ മുറിയെടുത്ത ദമ്പതികള്‍ കിടന്ന് ഉറങ്ങുമ്പോള്‍ 23ന് പുലര്‍ചെ 2.15 ന് ജയേഷ് ഒളിഞ്ഞു നോക്കിയെന്നാണ് ആരോപണം. മുറിയുടെ ജനലിലൂടെ ആരോ ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ ജയേഷിനെയാണ് കണ്ടതെന്ന് ദമ്പതികള്‍ പറഞ്ഞു.
ഉടന്‍ തന്നെ ഇരുവരും തളിപ്പറമ്പ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ ദമ്പതികളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Couples, Complaint, Lodge employee arrested.
< !- START disable copy paste -->
Post a Comment