Follow KVARTHA on Google news Follow Us!
ad

Aviation | പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക വിഭാഗമോ വകുപ്പോ ഇല്ല; കിതച്ച് കേരളത്തിലെ വ്യോമയാന മേഖല; വളര്‍ച്ചയുടെ ചിറകിലേറാന്‍ സംസ്ഥാന ബജറ്റില്‍ പ്രതീക്ഷകളേറെ

Kerala's aviation growth and budget, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ഷം തോറും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയാണ് ഇത്തവണയും വ്യോമയാന മേഖല വരാനിരിക്കുന്ന സംസ്ഥാന ബജറ്റിനെ നോക്കിക്കാണുന്നത്. കേരളത്തിലെ വ്യോമയാന മേഖല കുതിച്ചുയരുമ്പോഴും, വ്യോമയാനത്തിനായി പ്രത്യേക വിഭാഗമോ വകുപ്പോ ഇല്ലാത്തത് സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.
             
Budget-Expectations-Key-Announcement, Latest-News, Kerala, Thiruvananthapuram, Top-Headlines, Budget, Kerala-Budget, Kerala's aviation growth and budget.

കഴിഞ്ഞ ബജറ്റില്‍ എയര്‍ സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി സംസ്ഥാനം 5.5 കോടി രൂപ അനുവദിച്ചിട്ടും വിവിധ വ്യോമയാന സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയ ഗതാഗത വകുപ്പ് ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല. മറുവശത്ത്, നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ ധനവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ നിര്‍ദിഷ്ട എയര്‍സ്ട്രിപ്പുകള്‍ക്കായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി കഴിഞ്ഞ ബജറ്റില്‍ 4.51 കോടി രൂപ വകയിരുത്തിയിരുന്നു. നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍, ഡിപിആര്‍ തയ്യാറാക്കുന്നതിനും സാധ്യതാപഠനത്തിനുമുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതുപോലെ, ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിലൂടെ ഒരു ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിന് എയര്‍സ്ട്രിപ്പുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രീ-എന്‍ജിനീയറിംഗ് സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടൂറിസം വകുപ്പിന് ബജറ്റില്‍ മറ്റൊരു അഞ്ച് കോടി രൂപ നീക്കിവച്ചിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും (KESB) റിസര്‍വോയറുകളില്‍ നിന്ന് സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പദ്ധതികളെലാം എങ്ങുമെത്തിയില്ല.

എയര്‍സ്ട്രിപ്പുകളും ഹെലിപാഡുകളും സജ്ജീകരിച്ച് കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള അതിമനോഹരമായ പദ്ധതി സര്‍ക്കാരിനുണ്ട്. എന്നാല്‍ അതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ വ്യോമയാനത്തിനായി പ്രത്യേക വിഭാഗമോ വകുപ്പോ ആവശ്യമാണ്. ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ കാര്യത്തിലെന്നപോലെ പ്രവൃത്തികള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെയെങ്കിലും നിയമിക്കേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അത്തരം കാര്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

Keywords: Budget-Expectations-Key-Announcement, Latest-News, Kerala, Thiruvananthapuram, Top-Headlines, Budget, Kerala-Budget, Kerala's aviation growth and budget.
< !- START disable copy paste -->

Post a Comment