Follow KVARTHA on Google news Follow Us!
ad

HC Order | ഹര്‍ത്താലുമായി ബന്ധമില്ലാത്ത പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവ്

Kerala High Court Seeks Report From Police On Popular Front Raid#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം ഈടാക്കാന്‍ നടപടിയെടുക്കുമ്പോള്‍ കോടതി നിര്‍ദേശിക്കാത്ത ആരുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായി മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ പോപുലര്‍ ഫ്രണ്ടിന്റെയും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനാണ് നിര്‍ദേശിച്ചതെന്നും അല്ലാതെ ഇവരുടേതല്ലാതെ മറ്റാരുടെയും സ്വത്തുവകകള്‍ കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി ചെയ്യരുതെന്നും ഹൈകോടതി അറിയിച്ചു.

മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ഈടാക്കാന്‍ സ്വത്തുക്കള്‍ ജപ്തി ചെയ്ത സര്‍കാര്‍ നടപടിയില്‍ പരാതികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഇതു വ്യക്തമാക്കിയത്. ജപ്തി നേരിട്ടവര്‍ക്ക് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി ഫെബ്രുവരി രണ്ടിനകം ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രടറി സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി പി മുഹമ്മദ് നിയാസ് എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

News,Kerala,State,Top-Headlines,Trending,PFI,Harthal,High Court of Kerala,Court Order,Raid, Kerala High Court Seeks Report From Police On Popular Front Raid


ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍കാരിനും സ്വകാര്യ വ്യക്തികള്‍ക്കുമായി 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്. ഈ തുക ഈടാക്കാന്‍ പോപുലര്‍ ഫ്രണ്ട് ഭാരവാഹികളായ 209 പേരുടെ 248 സ്വത്തുക്കള്‍ ജപ്തി ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക് സര്‍കാര്‍ കോടതിയില്‍ നല്‍കി. എന്നാല്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും ജപ്തി ചെയ്തതായി പരാതി ഉയരുകയായിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി ചെയ്ത സ്വത്തുവകകളുടെ മൂല്യനിര്‍ണയം നടത്തി ഈ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പെടുത്തണം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 2022 സെപ്റ്റംബര്‍ 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്നു സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് ഈ നിര്‍ദേശം. ഹര്‍ജികള്‍ ഫെബ്രുവരി രണ്ടിനു വീണ്ടും പരിഗണിക്കും.

Keywords: News,Kerala,State,Top-Headlines,Trending,PFI,Harthal,High Court of Kerala,Court Order,Raid, Kerala High Court Seeks Report From Police On Popular Front Raid

Post a Comment