Follow KVARTHA on Google news Follow Us!
ad

K Sudhakaran | നരേന്ദ്രമോദി സര്‍കാരിന്റെത് പൂര്‍വികരുണ്ടാക്കിയത് മുഴുവന്‍ വിറ്റുതുലയ്ക്കുന്ന നയമെന്ന് കെ സുധാകരന്‍ എംപി

K Sudhakaran MP criticise Narendra Modi government's policy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍കാരിന്റെത് പൂര്‍വികര്‍ ഉണ്ടാക്കിയത് മുഴുവന്‍ വിറ്റു തുലക്കുന്ന സമീപനമാണെന്നും ഇതിന്റെ ഉദാഹരണമാണ് കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനമെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.

കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യവത്കരിക്കുന്നതിനെതിരെ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ സ്റ്റേഷന്‍ മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ നാട് ഒറ്റക്കെട്ടായി നിന്നാല്‍ ഒരു മുതലാളിയും ഇങ്ങോട്ട് കടന്നു വരില്ല. ഈ നീക്കത്തെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുക്കാന്‍ നമുക്ക് സാധിക്കും. ഇതിനുള്ള തുടക്കമാണ് കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഗം പറഞ്ഞു.

കണ്ണൂര്‍ നഗരത്തിലെ റോഡ് വികസനം ഉള്‍പെടെയുള്ള വികസന സാധ്യതകളുടെ ആണിക്കല്ല് ഇളക്കുന്ന റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. എം പി മാരായ ഡോ. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, എം പ്രകാശന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, മുസ്ളിഹ് മഠത്തില്‍, വെള്ളോറ രാജന്‍, പി കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

News,Kerala,State,Kannur,K.Sudhakaran,Criticism,Railway,Narendra Modi,Government,Top-Headlines,Politics,party, K Sudhakaran MP criticise Narendra Modi government's policy


സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, ശാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, എന്‍ സുകന്യ, കെ പി അബ്ദുര്‍ റസാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: News,Kerala,State,Kannur,K.Sudhakaran,Criticism,Railway,Narendra Modi,Government,Top-Headlines,Politics,party, K Sudhakaran MP criticise Narendra Modi government's policy

Post a Comment