Follow KVARTHA on Google news Follow Us!
ad

Shot Dead | ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ വെടിവയിപ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ജറുസലേം: (www.kvartha.com) ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവയ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിനഗോഗ് ആക്രമിക്കപ്പെട്ടത്.

സിനാഗോഗില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രാര്‍ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 10 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്.

News, World, shot dead, Shot, attack, Injured, Jerusalem synagogue attack: Eight killed in shooting.

പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രാഈലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രാഈലി സൈന്യം പ്രതികരിച്ചതീയി റിപോര്‍ടുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു.

Keywords: News, World, shot dead, Shot, attack, Injured, Jerusalem synagogue attack: Eight killed in shooting.

Post a Comment