Follow KVARTHA on Google news Follow Us!
ad

Marriage | ഫേസ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി സ്വീഡിഷ് യുവതി ഇന്‍ഡ്യയിലെത്തി; മകന്റെ ഇഷ്ടം സാധിച്ചുകൊടുത്ത് മാതൃകയായി മാതാപിതാക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,News,Marriage,Facebook,Parents,National,
ഏതഹ്: (www.kvartha.com) പ്രണയത്തിന് അതിരുകളില്ലെന്ന് പഴമക്കാര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് ചില സംഭവങ്ങള്‍ നേരില്‍ കാണുമ്പോള്‍ പുതുതലമുറയ്ക്ക് ബോധ്യമാകാറുണ്ട്. അത്തരമൊരു സംഭവമാണ് കഴിഞ്ഞദിവസം യുപിയിലെ ഏതാഹ് ജില്ലയിലെ ജനങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചത്. 

തങ്ങളുടെ നാട്ടുകാരന്‍ പവന്‍ കുമാറിനെ വിവാഹം ചെയ്യാന്‍ സ്വീഡനില്‍ നിന്നും ഒരു പെണ്‍കുട്ടി എത്തിയെന്നതാണ് നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയത്. രാജ്യാതിര്‍ത്തികളൊന്നും ഇവരുടെ പ്രണയത്തിന് തടസമായില്ലെന്നതാണ് വസ്തുത.

Jab Christen Met Pawan: Swedish woman's wedding in UP is the talk of the town, News, Marriage, Facebook, Parents, National

ക്രിസ്റ്റ്യന്‍ ലീബര്‍ട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രിയതമനെ സ്വന്തമാക്കാന്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി ഇന്‍ഡ്യയിലെ യുപിയില്‍ എത്തിയത്. 2012 ല്‍ ഫേസ് ബുകിലൂടെയാണ് പവന്‍ കുമാറും ലീബര്‍ടും പരിചയപ്പെടുന്നത്. ഡെറാഡൂണില്‍നിന്ന് ബി ടെക് പൂര്‍ത്തിയാക്കിയ പവന്‍ കുമാര്‍ ഒരു കംപനിയില്‍ എന്‍ജിനീയറാണ്.

ഫേസ്ബുക് പരിചയം പ്രണയമാവുകയും, വര്‍ഷങ്ങളോളം ഇരുരാജ്യത്തുമിരുന്ന് പ്രണയിച്ചതിനും ശേഷമാണ് ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നിച്ചൊരു ജീവിതം തുടങ്ങാന്‍ ഇരുവരും പദ്ധതിയിട്ടത്. അതിനായി ലീബര്‍ട് ഇന്‍ഡ്യയിലേക്ക് വരികയായിരുന്നു. ഏതാഹിലെ സ്‌കൂള്‍ കോംപൗണ്ടില്‍ ഒരുക്കിയ വിവാഹ വേദിയില്‍ ഹിന്ദു ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്.

ഇന്‍ഡ്യന്‍ വിവാഹ വസ്ത്രങ്ങള്‍ ധരിച്ച് ലീബെര്‍ട് പവന്‍ കുമാറിനെ മാലയിട്ട് ഭര്‍ത്താവായി സ്വീകരിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പങ്കുവെച്ചിരുന്നു. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷമെന്ന് പറഞ്ഞ പവന്‍ കുമാറിന്റെ പിതാവ് വിവാഹത്തിന് തങ്ങള്‍ക്ക് പൂര്‍ണസമ്മതമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Keywords: Jab Christen Met Pawan: Swedish woman's wedding in UP is the talk of the town, News, Marriage, Facebook, Parents, National.

Post a Comment