Follow KVARTHA on Google news Follow Us!
ad

Winner | കിവീസിനെ 90 റണ്‍സിന് തോല്‍പിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്‍ഡ്യ; കൈപ്പിടിയിലൊതുക്കിയത് ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൂടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Winner,Cricket,Sports,Virat Kohli,Rohit Sharma,National,
ഇന്‍ഡോര്‍: (www.kvartha.com) മൂന്നാം ഏകദിനത്തില്‍ കിവീസിനെ 90 റണ്‍സിന് തോല്‍പിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്‍ഡ്യ. കൈപ്പിടിയിലൊതുക്കിയത് ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൂടി. ന്യൂസീലന്‍ഡ് ബാറ്റര്‍ മിചല്‍ സാന്റ്‌നര്‍ ഡീപ് മിഡ് വികറ്റിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് വിരാട് കോലി കൈകളില്‍ ഒതുക്കിയതോടെ ഇന്‍ഡ്യ കൈപ്പിടിയിലൊതുക്കിയത് ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൂടിയാണ്.

India Become World No.1 In One-Day Format After Series Sweep Against New Zealand, Winner, Cricket, Sports, Virat Kohli, Rohit Sharma, National

പരമ്പര തുടങ്ങിയപ്പോള്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്താണ്. ഇംഗ്ലന്‍ഡാണ് രണ്ടാം സ്ഥാനക്കാര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ ഒന്‍പതു വികറ്റു നഷ്ടത്തിലാണ് 385 റണ്‍സെടുത്തത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (85 പന്തില്‍ 101), ശുഭ്മന്‍ ഗില്‍ (78 പന്തില്‍ 112), അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യ (38 പന്തില്‍ 54) എന്നിവരാണ് ഇന്‍ഡ്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.

വിരാട് കോലി (27 പന്തില്‍ 36), ഷാര്‍ദൂല്‍ ഠാകൂര്‍ (17 പന്തില്‍ 25), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (ഒന്‍പതു പന്തില്‍ 14), വാഷിങ്ടന്‍ സുന്ദര്‍ (ഒന്‍പത്), കുല്‍ദീപ് യാദവ് (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്‍ഡ്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. 83 പന്തുകളില്‍ നിന്നാണ് രോഹിത് ഏകദിന കരിയറിലെ 30-ാം സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.

ഒന്‍പതു ഫോറുകളും ആറ് സിക്‌സും താരം ബൗണ്ടറി കടത്തി. ഗില്‍ 72 പന്തുകളില്‍നിന്ന് സെഞ്ചുറിയിലെത്തി. ഗില്‍ അടിച്ചു കൂട്ടിയത് 13 ഫോറും, നാല് സിക്‌സും. ഏകദിന ക്രികറ്റിലെ നാലാം സെഞ്ചുറിയാണു ഗിലിന്റേത്. 212 റണ്‍സിന്റെ ഒന്നാം വികറ്റ് കൂട്ടുകെട്ടാണ് രോഹിതും ഗിലും ഇന്‍ഡ്യയ്ക്കു സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ 76 പന്തുകളില്‍ 100 ഉം 145 പന്തുകളില്‍ 200 ഉം പിന്നിട്ടു. സ്‌കോര്‍ 212 ല്‍ നില്‍ക്കെ സെഞ്ചുറി നേടിയതിനു പിന്നാലെ രോഹിത് ശര്‍മയെ മൈകിള്‍ ബ്രേസ്‌വെല്‍ ബോള്‍ഡാക്കി. തൊട്ടുപിന്നാലെ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡെവോണ്‍ കോണ്‍വെ കാചെടുത്തു ഗിലും മടങ്ങി.

സ്‌കോര്‍ 268 ല്‍ നില്‍ക്കെ സിംഗിളിനു ശ്രമിച്ച ഇഷാന്‍ കിഷന്‍, വിരാട് കോലിയുമായുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ റണ്‍ ഔടായി. ഡഫിയുടെ പന്തില്‍ ഫിന്‍ അലന്‍ കാചെടുത്താണു കോലി പുറത്തായത്. അര്‍ധ സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യ തിളങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിനു പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാര്‍ദൂല്‍ ഠാകൂറും ബാറ്റിങ്ങില്‍ നിര്‍ണായക സംഭാവന നല്‍കിയാണു മടങ്ങിയത്.

ന്യൂസീലന്‍ഡിനായി ജേകബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ മൂന്നു വികറ്റു വീതം വീഴ്ത്തി. മൈകിള്‍ ബ്രേസ്‌വെല്‍ ഒരു വികറ്റും നേടി. ടോസ് നേടിയ കിവീസ് കാപ്റ്റന്‍ ടോം ലാതം ഇന്‍ഡ്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ഇന്‍ഡ്യന്‍ ടീം പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (കാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വികറ്റ് കീപര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, ഷാര്‍ദൂല്‍ ഠാകൂര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, ഉമ്രാന്‍ മാലിക്ക്.

ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഹെന്റി നികോള്‍സ്, ഡാരില്‍ മിചല്‍,ടോം ലാതം (വികറ്റ് കീപര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈകിള്‍ ബ്രേസ്‌വെല്‍, മിചല്‍ സാന്റ്‌നര്‍, ലോകി ഫെര്‍ഗൂസണ്‍, ജേകബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

Keywords: India Become World No.1 In One-Day Format After Series Sweep Against New Zealand, Winner, Cricket, Sports, Virat Kohli, Rohit Sharma, National.

Post a Comment