Follow KVARTHA on Google news Follow Us!
ad

Kannur Airport | ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പട്ടികയില്‍; പുതുവര്‍ഷത്തില്‍ പ്രതീക്ഷകളോടെ കിയാല്‍

Kannur International Airport also on the list as departure point for Hajj#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kvartha.com) ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കംപനിയായ കിയാലിന്റെ വികസനപ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു. കേന്ദ്രഹജ്ജ് കമിറ്റിയും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് പട്ടിയിലാണ് കണ്ണൂരും ഉള്‍പെട്ടിട്ടുളളത്. അന്തിമപട്ടിക ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങളാണ് സംസ്ഥാനത്തു നിന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.
 
Latest-News, Top-Headlines, Hajj, Airport, Kannur Airport, Kannur, Pilgrimage, Muslim Pilgrimage, Umra, Karipur Airport, Kochi airport, Passenger, Kannur International Airport also on the list as departure point for Hajj.

ഇത്തവണ 25 പുറപ്പെടല്‍ കേന്ദ്രങ്ങളാണുണ്ടാവുക. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പത്താക്കി ചുരുക്കിയതോടെ കണ്ണൂരിന് ഇടം നേടാനായിരുന്നില്ല. ഹജ്ജ് വിമാനമെത്തുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് അല്‍പമെങ്കിലും ആശ്വാസമാകുമെന്നാണ് കിയാല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തീര്‍ത്ഥാടര്‍കക്കുള്ള പ്രാര്‍ഥനാമുറി, പ്രത്യേക ചെക് ഇന്‍ കൗണ്ടറുകള്‍, വിശ്രമമുറികള്‍ എന്നിവ സജ്ജീകരിക്കാന്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്.

കഴിഞ്ഞ മാസം കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യോമയാനമന്ത്രാലയം പരിശോധന നടത്തിയിരുന്നു. നവംബറില്‍ തുടങ്ങിയ ജിദ്ദ സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നുമുണ്ടായത്. തുടര്‍ന്ന് എയര്‍ ഇൻഡ്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ രണ്ടു തവണയാക്കിയിട്ടുണ്ട്. ജിദ്ദയിലേക്കുള്ള ആദ്യവിമാനത്തിന്റെ ഭൂരിഭാഗവും ഉംറ തീര്‍ഥാടകരായിരുന്നു., കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റ് എയര്‍വേയ്‌സ് അടക്കമുള്ള കംപനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ കണ്ണൂരിലിറക്കിയിരുന്നു.

Keywords: Latest-News, Top-Headlines, Hajj, Airport, Kannur Airport, Kannur, Pilgrimage, Muslim Pilgrimage, Umra, Karipur Airport, Kochi airport, Passenger, Kannur International Airport also on the list as departure point for Hajj.

Post a Comment