Follow KVARTHA on Google news Follow Us!
ad

Fire | ആലുവയില്‍ ഗ്യാസ് സിലിന്‍ഡറില്‍ നിന്ന് തീ പടര്‍ന്ന് ഹോടെല്‍ കത്തി നശിച്ചു; ആളപായമില്ല

Ernakulam: Hotel catches fire at Aluva#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



എറണാകുളം: (www.kvartha.com)
ആലുവയില്‍ ഹോടെല്‍ കത്തി നശിച്ചു. മൂന്നാര്‍ റോഡില്‍ അശോകപുരത്തുളള കല്ല്യാണ പന്തല്‍ കൊച്ചിന്‍ ബേക് ഹോടെലാണ് തീപ്പിടിച്ച് നശിച്ചത്. രാവിലെ 11ന് ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഹോടെല്‍ പൂര്‍ണമായും കത്തി നശിച്ചു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. 

News,Kerala,State,Local-News,Hotel,Fire,Ernakulam,Aluva, Ernakulam: Hotel catches fire at Aluva


അശോകപുരം തേറുള്ളി വീട്ടില്‍ ടി എക്‌സ് മാര്‍ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോടെല്‍. പാചകത്തിനിടെ ഹോടെലിലെ ഗ്യാസ് സിലിന്‍ഡറില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോടെലിന്റെ സീലിങ് ഉണങ്ങിയ പനയോലകള്‍ കൊണ്ട് മറച്ചിരുന്നതിനാല്‍ തീ പെട്ടെന്ന് ആളി പടരുകയാണുണ്ടായത്. ആലുവ അഗ്നിരക്ഷാസേനയില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. 

Keywords: News,Kerala,State,Local-News,Hotel,Fire,Ernakulam,Aluva, Ernakulam: Hotel catches fire at Aluva

Post a Comment