Follow KVARTHA on Google news Follow Us!
ad
Posts

Police FIR | കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ അക്രമിച്ചെന്ന പരാതി; സഹതടവുകാരായ 4 പേർക്കെതിരെ വധശ്രമത്തിന് കേസ്

Complaint of assault; Booked against 4 prisoners#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) സെൻട്രൽ ജയിലിനകത്ത് വെച്ച് റിമാൻഡ് പ്രതിയെ അക്രമിച്ചെന്ന പരാതിയിൽ സഹതടവുകാരായ നാല് പേർക്കെതിരെ വധശ്രമവകുപ്പുകൾ ഉൾപ്പെടെ ചുമത്തി ടൗൺ പൊലീസ് കേസെടുത്തു. കാപ തടവുകാരനായി വിയ്യൂർ ജയിലിൽ നിന്നും തിങ്കളാഴ്ച കണ്ണൂർ ജയിലിലെത്തിയ തൃശൂർ സ്വദേശി പ്രമോദിനാണ് പരുക്കേറ്റത്.

Local News, Latest-News, Police, FIR, Case, Assault, Central Jail, Kannur, Kannur Prison, Top-Headlines, Complaint of assault; Booked against 4 prisoners.


അനൂപ്, ബിജു, എറണാകുളത്തെ ലാലു, അമൽ എന്നിവരാണ് ആക്രമിച്ചതെന്നാണ് പരാതി. 2021 ൽ ആറ് മാസക്കാലം പ്രതികളോടൊപ്പം കണ്ണൂർ ജയിലിൽ കിടന്നിരുന്നുവെന്നും ആ സമയത്ത് അവരുമായി അടിപിടി ഉണ്ടായിരുന്നുവെന്നും ആ വൈരാഗ്യത്തിലാണ് ഇപ്പോൾ അക്രമിച്ചതെന്നും പ്രമോദ് ജയിൽ അധികൃതരോട് പറഞ്ഞിട്ടുണ്ട്.

Keywords: Local News, Latest-News, Police, FIR, Case, Assault, Central Jail, Kannur, Kannur Prison, Top-Headlines, Complaint of assault; Booked against 4 prisoners.

Post a Comment