Follow KVARTHA on Google news Follow Us!
ad

Quits | ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ടിയിലെ പദവികളില്‍നിന്ന് രാജിവച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Twitter,Congress,Resignation,Documentary,Controversy,Kerala,
തിരുവന്തപുരം: (www.kvartha.com) 2002 ലെ ഗുജറാത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യതിചലിച്ച് എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച് വിവാദത്തില്‍ ചാടിയ അനില്‍ ആന്റണി പാര്‍ടിയിലെ പദവികളില്‍നിന്ന് രാജിവച്ചു.

ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനില്‍ അറിയിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ നാഷനല്‍ കോഡിനേറ്ററുമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജി പ്രഖ്യാപനം.

AK Antony's son quits Congress after slamming BBC series on Modi: ‘…chamchas’, Thiruvananthapuram, News, Twitter, Congress, Resignation, Documentary, Controversy, Kerala

മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ കെ ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു. ഇന്‍ഡ്യയിലുള്ളവര്‍ ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനില്‍ പറഞ്ഞത്.

ഡോകുമെന്ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയപ്പോഴാണ് വിരുദ്ധ നിലപാടുമായുള്ള അനിലിന്റെ രംഗപ്രവേശം. ഡോകുമെന്ററി വിവാദം കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം അനിലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഡിജിറ്റല്‍ സെലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു പാര്‍ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അനിലിന്റെ നിലപാട് തള്ളി യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശാഫി പറമ്പില്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നു. മറ്റ് മുതിര്‍ന്ന നേതാക്കള്‍ പരസ്യ വിമര്‍ശനം നടത്തിയില്ലെങ്കിലും കടുത്ത അമര്‍ഷത്തിലാണ്.

Keywords: AK Antony's son quits Congress after slamming BBC series on Modi: ‘…chamchas’, Thiruvananthapuram, News, Twitter, Congress, Resignation, Documentary, Controversy, Kerala.

Post a Comment