Follow KVARTHA on Google news Follow Us!
ad

Aircraft Crashes | രാജസ്താനില്‍ ചാര്‍ടേര്‍ഡ് വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല; വീഡിയോ

Aircraft crashes in Rajasthan's Bharatpur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ജയ്പുര്‍: (www.kvartha.com) രാജസ്താനില്‍ വിമാനം തകര്‍ന്നുവീണു. ചാര്‍ടര്‍ ചെയ്ത ജെറ്റ് ആണ് തകര്‍ന്നതെന്ന് ഭരത്പുര്‍ ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു. ആഗ്രയില്‍നിന്നു പുറപ്പെട്ട ചാര്‍ടേര്‍ഡ് വിമാനമാണ് ഭരത്പുരില്‍ തകര്‍ന്നുവീണത്. 

ശനിയാഴ്ച രാവിലെ ഭരത്പുരിലെ സാവെര്‍ പൊലീസ് സ്റ്റേഷനില്‍ നഗ്ല വീസ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. 

News,National,India,Flight,Passengers,District Collector,Accident,Fire,Latest-News,Top-Headlines, Aircraft crashes in Rajasthan's Bharatpur


ഗ്രാമത്തിനടുത്ത് വെറുതേകിടന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. നിലത്തുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ച് സ്‌ഫോടനം ഉണ്ടായി. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. 

Keywords: News,National,India,Flight,Passengers,District Collector,Accident,Fire,Latest-News,Top-Headlines, Aircraft crashes in Rajasthan's Bharatpur

Post a Comment