അടൂര്‍: (www.kvartha.com) ക്ഷേത്ര സദ്യാലയത്തിലെ ജനല്‍ പാളികള്‍ അടര്‍ന്നുവീണ് സ്ത്രീക്ക് പരുക്ക്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിന് വരിനില്‍ക്കവെ ഗ്രീല്ലും കട്ടളയും അടര്‍ന്നുവീഴുകയായിരുന്നു. കട്ടളയുടെ ഒരുപാളി ഇവരുടെ തോളില്‍ വീഴുകയായിരുന്നു.
ഈ സമയം തിരക്ക് കുറഞ്ഞതിനാല്‍ കൂടുതല്‍ വന്‍ അപകടം ഒഴിവായി. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം സദ്യാലയം നാശത്തിന്റെ വക്കിലാണെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. കെട്ടിട്ടം പുതുക്കിപ്പണിയാത്തതിന് പിന്നില്‍ ചില സ്വകാര്യ വ്യവസായികളെ സഹായിക്കാനെന്നും ആരോപണമുണ്ട്. സദ്യാലയം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും പരാതികള്‍ ദേവസ്വം ബോര്‍ഡിനും മറ്റും നല്‍കിയിട്ടും നടപടിയായില്ല.
Keywords: News, Adoor, Injured, Temple, Woman, Adoor: One injured due to windows broken in temple