Follow KVARTHA on Google news Follow Us!
ad
Posts

World Cup | 'വാറിന്' തെറ്റ് പറ്റിയോ, അത് ഗോൾ അല്ലേ? ജർമനി പുറത്തായ ജപ്പാന്റെ ഗോളിനെ ചൊല്ലി വിവാദം; അധികൃതർ പറയുന്നതിങ്ങനെ

Why VAR Allowed Japan's Controversial 2nd Goal Against Spain #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ദോഹ: (www.kvartha.com) ഫിഫ ലോകകപ്പിലെ മരണ ഗ്രൂപ്പായ 'ഇ'യിൽ ജപ്പാൻ ജർമ്മനിയെയും സ്പെയിനിനെയും തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടി. മികച്ച ഗോൾ വ്യത്യാസത്തിൽ സ്‌പെയിൻ റണ്ണേഴ്‌സ് അപ്പായി മുന്നേറിയപ്പോൾ 2014ലെ ചാമ്പ്യൻമാരായ ജർമനി പുറത്തായി. പക്ഷേ, സ്‌പെയിനിനെതിരെ ജപ്പാന്റെ 2-1 ജയം വിവാദങ്ങൾക്ക് തിരികൊളുത്തി. രണ്ടാമത്തെ ഗോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു, ഗോൾ അനുവദിച്ചതിൽ ‘വാറി’ (VAR) ന് തെറ്റ് പറ്റിയെന്ന് പലരും അഭിപ്രായപ്പെട്ടു, പ്രത്യേകിച്ചും ജർമ്മനി പുറത്തായതിനാൽ.                    

Why VAR Allowed Japan's Controversial 2nd Goal Against Spain, international,Doha,Qatar,FIFA-World-Cup-2022,Football,Latest-News,Top-Headlines,Social Media.

51-ാം മിനിറ്റിൽ ജപ്പാന്റെ ആവോ തനകയാണ് ഏഷ്യൻ ടീമിന് ലീഡ് സമ്മാനിച്ചത്. ഡൊവാൻ പോസ്റ്റിന് സമാന്തരമായി നീട്ടി നൽകിയ പന്ത് മിട്ടോമ ലൈനിനോടു ചേർന്ന് പോസ്റ്റിന് മുന്നിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ടനാക അത് വലയിലാക്കി. പന്ത് പുറത്തു പോയെന്ന ധാരണയിൽ റഫറി ഉടൻ ഗോൾ അനുവദിച്ചില്ല. ഒടുവിൽ വാറിന്റെ സഹായത്തോടെ നീണ്ട അവലോകനത്തിന് ശേഷം, ജപ്പാന് അനുകൂലമായ തീരുമാനം വന്നു, അത് അവരെ 2-1 ന് മുന്നിലെത്തിച്ചു.

മുഴുവൻ പന്തും ടച്ച്‌ലൈൻ കടന്നിട്ടില്ലെന്ന് കണ്ടതോടെയാണ് ജപ്പാന് അനുകൂലമായി ഗോൾ ലഭിച്ചത്. പക്ഷേ, പന്ത് മുഴുവൻ ടച്ച്‌ലൈനിന് മുകളിലൂടെ കടന്നുപോയെന്ന് സൂചിപ്പിക്കുന്ന, മത്സരത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കിട്ടു. അതാണ് വിവാദത്തിന് കാരണമായത്. എന്നാൽ പന്തിന്റെ കർവേച്ചർ ടച്ച് ലൈനിനുള്ളിൽ തന്നെയാണന്നാണ് ഫിഫ അധികൃതർ ഇതിന് നൽകുന്ന വിശദീകരണം. പന്തിന്റെ ഒരു ഭാഗം ടച്ച്‌ലൈനിനോട് ചേർന്നായിരുന്നുവെന്നും അതിനാൽ നിയമാനുസൃതമായി ഗോൾ ആണെന്നും അധികൃതർ പറയുന്നു.

ഗോളാകൃതിയിലുള്ള വസ്തുവിന്‍റെ ആംഗിൾ പരിശോധിക്കുമ്പോൾ പന്ത് പുറത്തുപോയിട്ടില്ലെന്നാണ് ഫുട്ബോൾ വിദഗ്ധർ തെളിവുകൾ സഹിതം വിശദീകരിക്കുന്നത്. ഈ ഗോളാണ് ജർമ്മനിയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാൻ കാരണമായത്. അതിനാൽ വിവാദവും മുറുകുകയാണ്.

Keywords: Why VAR Allowed Japan's Controversial 2nd Goal Against Spain, international,Doha,Qatar,FIFA-World-Cup-2022,Football,Latest-News,Top-Headlines,Social Media.

Post a Comment