പാരീസ്: (www.kvartha.com) 2022 ഫിഫ ലോകകപ്പിൽ ലയണൽ മെസിക്ക് യോഗ്യനായ എതിരാളിയായി ഫ്രാൻസ് സൂപ്പർ താരം കൈലിയൻ എംബാപ്പെ ഉയർന്നുവന്നു. എന്നിരുന്നാലും, ഫീൽഡിലെ നേട്ടങ്ങൾക്ക് മാത്രമല്ല, ഉദാരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എംബാപ്പെ പ്രശസ്തമാണ്. 2018 ലോകകപ്പിലെ വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എംബാപ്പെ സംഭാവന ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പഴയൊരു ഹൃയസ്പർശിയായ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
2019 ൽ, പി എസ് ജി ഫൗണ്ടേഷനുമായി സഹകരിച്ച് പാരീസിലെ അഭയാർഥി കാമ്പുകളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ എംബാപ്പെ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയതായി സ്പോർട്സ് ബ്രീഫ് റിപ്പോർട്ട് ചെയ്തു. സാന്താ വേഷത്തിലുള്ള എംബാപ്പെയുടെ ഫോട്ടോകൾ വ്യാപകമായി പ്രചരിക്കുകയും സാമൂഹ്യ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവരുകയും ചെയ്തു. കാമ്പിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമായിരുന്നു അത്.
2022 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസ് തോറ്റെങ്കിലും ഏറ്റവും മഹത്തായ വേദിയിൽ കൈലിയൻ എംബാപ്പെ തിളങ്ങി. 1966ൽ ജിയോഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി.
Keywords: When Kylian Mbappe Dressed up as Santa Claus to Hand out Gifts to Refugee Kids in Paris, International,News,Top-Headlines,Latest-News,Paris,Mbappe,Christmas,Social Media.