Follow KVARTHA on Google news Follow Us!
ad

WhatsApp | വീഡിയോ കോളിംഗിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്; അറിയാം പിക്ചർ-ഇൻ-പിക്ചർ മോഡ്

What is WhatsApp's PiP mode for video calling? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) വാട്സ്ആപ് ഈയിടെയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോൾ, മെറ്റാ പ്ലാറ്റ്‌ഫോം ഉടൻ തന്നെ വീഡിയോ കോളുകൾക്കായി പിക്ചർ-ഇൻ-പിക്ചർ (PiP) മോഡ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഈ ഫീച്ചർ ഇതിനകം തന്നെ ചില ബീറ്റ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാവും. റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
        
What is WhatsApp's PiP mode for video calling?, Washington,international,News,Top-Headlines,Whatsapp,Featured,Report.

എന്താണ് പിക്ചർ-ഇൻ-പിക്ചർ മോഡ്

പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് വീഡിയോ കോൾ ചെയ്യുമ്പോൾ മറ്റ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയും. ഫോണുകളിലെ മിനിമൈസ് ചെയ്ത വിൻഡോയിൽ വാട്സ്ആപിൽ വീഡിയോ കോൾ തുടരാനും മറ്റ് ആപ്പുകൾ ഉപയോഗിക്കാനും സാധിക്കുന്നതാണ് ഫീച്ചർ. തെരഞ്ഞെടുത്ത ബീറ്റ പതിപ്പുകളിൽ വാട്സ്ആപ് ഈ ഫീച്ചർ അവതരിപ്പിച്ചു. ഐഒഎസ് ബീറ്റ പതിപ്പുകളായ 22.24.0.77, 22.24.0.78 എന്നിവയിൽ ലഭ്യമാണ്. വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഈ പതിപ്പുകൾ ഡൗൺലോഡ് ചെയ്യാനും വീഡിയോ കോളിംഗ് സമയത്ത് മറ്റ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാനും കഴിയും.

കൂടുതൽ ഫീച്ചറുകൾ വരുന്നു

അതിനിടെ, സ്‌ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ് അവതരിപ്പിക്കാൻ പോകുന്നു. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ചിത്രങ്ങളുടെയും വീഡിയോയുടെയും സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് ഫീച്ചർ. 2022 അവസാനമോ 2023ന്റെ തുടക്കമോ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയേക്കും. കൂടാതെ അവതാറുകളുടെ പുതിയ ഫീച്ചർ കൊണ്ടുവരാനും മെറ്റാ പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നുണ്ട്. നിങ്ങൾക്ക് അവതാർ ഒരു സ്‌റ്റിക്കറായി ഉപയോഗിക്കാനാകും, അല്ലെങ്കിൽ വീഡിയോ കോളിനിടയിൽ നിങ്ങൾക്കത് ഉപയോഗിക്കാം. സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വർധിപ്പിക്കുന്നതാണ് വാട്സ്ആപ് ആസൂത്രണം ചെയ്യുന്ന മറ്റൊരു അപ്‌ഡേറ്റ്.

Keywords: What is WhatsApp's PiP mode for video calling?, Washington,international,News,Top-Headlines,Whatsapp,Featured,Report.
  

Post a Comment