Follow KVARTHA on Google news Follow Us!
ad

Police rescued | 'കടുത്ത സാമ്പത്തിക ബാധ്യത'; പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച പ്രവാസിയെ യുഎഇ പൊലീസ് രക്ഷപ്പെടുത്തി; കടം വീട്ടാനും സഹായമൊരുക്കി; വീഡിയോ

Watch: UAE police rescue man who tried to jump off bridge, kill himself in Ajman #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com) പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തിയതായി അജ്മാൻ പൊലീസ് അറിയിച്ചു. ശെയ്ഖ് ഖലീഫ പാലത്തിൽ നിന്ന് ചാടുമെന്ന് ഒരു ഏഷ്യൻ പൗരൻ ഭീഷണി മുഴക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ക്രിമിനൽ അന്വേഷണ സംഘവും പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തുകയായിരുന്നുവെന്ന് അജ്‌മാൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഓപ്പറേഷൻസ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല സെയ്ഫ് അൽ മാതൃഷി പറഞ്ഞു.
                  
Watch: UAE police rescue man who tried to jump off bridge, kill himself in Ajman, international,News,Top-Headlines,Latest-News,Dubai,Police,UAE,Investigates.

സംഭവത്തിന്റെ വീഡിയോ അജ്മാൻ പൊലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികൃതർ ഇടപെട്ട് സംസാരിക്കുന്നതും

പാലത്തിൽ നിന്ന് ചാടുന്നതിൽ നിന്ന് പ്രവാസിയെ പിന്തിരിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രവാസിയുമായി സംസാരിക്കുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥൻ അയാളെ പിന്നിൽ നിന്ന് പിടികൂടുകയായിരുന്നു. ഉടൻ മറ്റ് രണ്ട് ഉദ്യോഗസ്ഥരും അപകടത്തിൽ നിന്ന് കരകയറ്റാൻ കുതിച്ചെത്തി.

തുടർന്ന് പ്രവാസിയെ ഹമീദിയ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അന്വേഷണത്തിന് ശേഷം ഇയാൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തിയതായും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു. മാനസിക പ്രശ്നനങ്ങളോ രോഗങ്ങളോ ഇയാൾക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കടം വീട്ടാനും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നതിനായി കേസ് പിന്നീട് കമ്മ്യൂണിറ്റി പൊലീസിന് കൈമാറി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056)

Keywords: Watch: UAE police rescue man who tried to jump off bridge, kill himself in Ajman, international,News,Top-Headlines,Latest-News,Dubai,Police,UAE,Investigates.

Post a Comment