Follow KVARTHA on Google news Follow Us!
ad

Fight | 'ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല': വിമാനത്തിനുള്ളില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി യാത്രക്കാരനും ജീവനക്കാരിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; വീഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Flight,Passenger,Social Media,Video,National,
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനത്തിനുള്ളില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി യാത്രക്കാരനും ജീവനക്കാരിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബുള്‍-ഡെല്‍ഹി വിമാനത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഗുര്‍പ്രീത് സിങ് ഹാന്‍സ് എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Video Shows Fight Between IndiGo Crew And Passenger, Internet Divided, New Delhi, News, Flight, Passenger, Social Media, Video, National

ഡിസംബര്‍ 19 ലെ തന്റെ ട്വീറ്റില്‍ ആണ് ഗുര്‍പ്രീത് സിംഗ് ഹാന്‍സ് സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡിഗോ വിമാനത്തില്‍ ടികറ്റ് ബുക് ചെയ്തുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

'ഒരു പുരുഷന്‍ വനിതാ ജീവനക്കാരിയോട് എങ്ങനെ പെരുമാറുന്നുവെന്നും ഒരു സ്ത്രീ ജീവനക്കാരിയോട് എങ്ങനെ പെരുമാറുന്നുവെന്നും ഞാന്‍ എന്റെ കണ്‍മുന്നില്‍ കാണുന്നു എന്നും അദ്ദേഹം കുറിച്ചു.

പുറത്തുവന്ന വീഡിയോയില്‍ എയര്‍ഹോസ്റ്റസിനോട് യാത്രക്കാരന്‍ പരുഷമായി സംസാരിക്കുന്നത് കാണാം. 'നിങ്ങള്‍ ആക്രോശിച്ചതും ബഹളം വച്ചതും കാരണം ഞങ്ങളുടെ ഒരു ക്രൂ മെമ്പര്‍ കരയുകയാണ്' എന്ന് എയര്‍ഹോസ്റ്റസ് പറയുന്നു.

എന്നാല്‍ എയര്‍ഹോസ്റ്റസ് പറഞ്ഞു പൂര്‍ത്തിയാക്കുന്നതിന് മുന്‍പ്, യാത്രക്കാരന്‍ 'നീ എന്തിനാണ് അലറുന്നത്' എന്ന് ചോദിച്ചു. രൂക്ഷമായ വാക് തര്‍ക്കത്തിനിടെ യാത്രക്കാരന്‍ നിങ്ങള്‍ 'വേലക്കാരി'യാണെന്ന് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച എയര്‍ഹോസ്റ്റസ് 'ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ലെന്നും ഇന്‍ഡിഗോ കംപനിയുടെ ജോലിക്കാരിയാണെന്ന്' പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ഉപഭോക്താവിന്റെ ആശ്വാസത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇതുസംബന്ധിച്ച പ്രസ്താവനയില്‍ എയര്‍ലൈന്‍ പറഞ്ഞു.

Keywords: Video Shows Fight Between IndiGo Crew And Passenger, Internet Divided, New Delhi, News, Flight, Passenger, Social Media, Video, National.

Post a Comment