Follow KVARTHA on Google news Follow Us!
ad

Phone Banned | കോവിഡിന് ശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികൾ മുഴുവൻ മൊബൈൽ ഫോണിന് അടിമ; സഹപാഠികളോട് പോലും മിണ്ടുന്നില്ല; ഒടുവിൽ അമേരിക്കയിലെ സ്കൂൾ ഫോൺ നിരോധിച്ചു; പിന്നീട് സംഭവിച്ചത്!

US Banned Mobiles Phones For Students, Faculty And Staff In High Schools Know Reasons #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ബക്‌സ്റ്റൺ ഹൈസ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചതിന് ശേഷമുള്ള ഫലങ്ങൾ വെളിപ്പെടുത്തി അധികൃതർ. 114 ഏക്കർ വിസ്തൃതിയുള്ള കാംപസിൽ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് സ്‌കൂൾ മാനജ്‌മെന്റ് ഉത്തരവ് പുറത്തിറക്കിയത്.
                 
US Banned Mobiles Phones For Students, Faculty And Staff In High Schools Know Reasons, international,Washington,News,Top-Headlines,Latest-News,America,school,Mobile Phone,Students,Ban,Social Media.

കോവിഡിന് ശേഷം ഫിസിക്കൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ, വിദ്യാർഥികൾ ദിവസം മുഴുവൻ മൊബൈൽ ഫോണിലായിരുന്നെന്നും സഹപാഠികളോട് സംസാരിക്കുന്നത് പോലും നിർത്തിയിരിക്കുകയായിരുന്നുവെന്നും സ്കൂൾ മേധാവി പീറ്റർ ബെക്ക് പറഞ്ഞു. സഹപാഠികളുമായും അധ്യാപകരുമായും ബന്ധങ്ങൾ കുറയുകയും ക്ലാസിൽ ഇരിക്കാൻ തന്നെ വിദ്യാർഥികൾക്ക് താത്പര്യം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സ്‌കൂൾ അധികൃതർ നടപടിയിലേക്ക് നീങ്ങിയത്.

നിരോധനത്തിന്റെ നല്ല ഫലം ദൃശ്യമാണ്

ഈ വർഷം സെപ്തംബർ മാസത്തിലാണ് മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നും ഇത് നല്ല ഫലങ്ങൾ കാണിക്കാൻ തുടങ്ങിയെന്നും പീറ്റർ ബെക്ക് വ്യക്തമാക്കി. 'വിദ്യാർഥികൾ മാറിക്കൊണ്ടിരിക്കുന്നു, അവർ സഹപാഠികളുമായി ഇടപഴകുന്നുമുണ്ട്', അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചത് വിദ്യാർഥികളെ ഭയപ്പെടുത്തിയെന്ന് സ്‌കൂൾ മാനജ്‌മെന്റ് പറയുന്നു. ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയ ഉപകരണം ഇല്ലാതെ എങ്ങനെ ജീവിക്കുമെന്നായിരുന്നു അവരുടെ തോന്നലെന്നും അധികൃതർ വ്യക്തമാക്കി.

മൊബൈൽ ഫോൺ വീട്ടിൽ മതി

ഉത്തരവ് അനുസരിച്ച്, വിദ്യാർഥികൾക്ക് സ്‌കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ട് വരാനാവില്ല. ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ ഫോണുകൾ സ്‌കൂൾ അധികൃതർ സൂക്ഷിക്കും. അത് അവർക്ക് ക്ലാസുകൾക്ക് ശേഷം നൽകുന്നു. ഇതുകൂടാതെ ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കാൻ കംപ്യൂട്ടർ ഉപയോഗിക്കാം.

Keywords: US Banned Mobiles Phones For Students, Faculty And Staff In High Schools Know Reasons, international,Washington,News,Top-Headlines,Latest-News,America,school,Mobile Phone,Students,Ban,Social Media.

Post a Comment