Follow KVARTHA on Google news Follow Us!
ad

Found Dead | കുടിയേറ്റക്കാരെന്ന് കരുതുന്ന 27 പേരെ സാംബിയയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശപ്പും ക്ഷീണവും മൂലം മരിച്ചതാകാമെന്ന് പൊലീസ്

Twenty-seven men believed to be Ethiopian migrants found dead along road in Zambia #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ലുസാക്ക: (www.kvartha.com) എത്യോപ്യയിൽ നിന്നുള്ള കുടിയേറ്റക്കാരെന്ന് കരുതുന്ന 27 പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ച സാംബിയൻ പൊലീസ് റോഡരികിൽ കണ്ടെത്തി. വിശപ്പും ക്ഷീണവും മൂലം മരിച്ച ഇവരുടെ മൃതദേഹങ്ങൾ സാംബിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർഷിക മേഖലയിൽ തള്ളിയതാവാമെന്ന് അധികൃതർ അറിയിച്ചു.
        
Twenty-seven men believed to be Ethiopian migrants found dead along road in Zambia, International,News,Top-Headlines,Latest-News,Africa,Zambia,Police.

കൂട്ടത്തിൽ ഒരാളെ ജീവനുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി ലുസാക്ക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനും മരണകാരണം കൃത്യമായി നിർണയിക്കാനും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

മരിച്ചവരെല്ലാം 20 നും 38 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്നും അജ്ഞാതർ റോഡരികിൽ കൊണ്ടിട്ടതാകാമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എത്യോപ്യൻ കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ആഫ്രിക്കൻ രാജ്യമായ സാംബിയ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും യാത്രാമധ്യേയുള്ള മരണങ്ങൾ അപൂർവമാണ്.

Keywords: Twenty-seven men believed to be Ethiopian migrants found dead along road in Zambia, International,News,Top-Headlines,Latest-News,Africa,Zambia,Police.

Post a Comment