Follow KVARTHA on Google news Follow Us!
ad

Govt. order | ഈ രാജ്യം 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമായി നൽകും; ജനുവരി 1 മുതൽ പ്രാബല്യത്തിൽ; തീരുമാനം പ്രഖ്യാപിച്ച് പ്രസിഡന്റ്

This country will make condoms free for people aged 18 to 25 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
പാരീസ്: (www.kvartha.com) അനാവശ്യ ഗർഭധാരണവും ലൈംഗികരോഗങ്ങളുടെ വ്യാപനവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിൽ 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമായി ഉടൻ ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
                 
This country will make condoms free for people aged 18 to 25, International,News,Top-Headlines,Latest-News,Paris,France,population.

ഫാർമസികളിൽ ജനുവരി ഒന്ന് മുതൽ 18 മുതൽ 25 വരെ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമായി നൽകുമെന്നും പടിഞ്ഞാറൻ ഫ്രാൻസിലെ പ്രാന്തപ്രദേശമായ ഫോണ്ടെയ്ൻ-ലെ-കോംറ്റെയിൽ യുവാക്കളുമായി ആരോഗ്യ സംവാദത്തിനിടെ ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇത് ഒരു ചെറിയ വിപ്ലവമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

25 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും ഗർഭനിരോധന ഉറകൾ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. 2020-ലും 2021-ലും ഫ്രാൻസിൽ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (STD) നിരക്ക് ഏകദേശം 30 ശതമാനം വർധിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ കണക്കാക്കുന്നു. സൗജന്യ ഗർഭനിരോധന ഉറകൾ നൽകുന്നതിലൂടെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ വ്യാപനം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Keywords: This country will make condoms free for people aged 18 to 25, International,News,Top-Headlines,Latest-News,Paris,France,population.


Post a Comment