Follow KVARTHA on Google news Follow Us!
ad

Sahithyolsav | എസ്എസ്എഫ് ദേശീയ സാഹിത്യോത്സവിന് ഉജ്വല സമാപനം; കലാകിരീടം ജമ്മു കശ്മീരിന്; കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യരിലെ നന്മകളെയും ചിന്തകളെയും ഉണര്‍ത്താന്‍ സാധിക്കുമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ബിപ്ലബ് മിത്ര

SSF National Sahithyolsav concluded in West Bengal #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദക്ഷിണ്‍ ധിനാജ്പൂര്‍: (www.kvartha.com) പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ധിനാജ്പൂര്‍ ജില്ലയിലെ താപനില്‍ മൂന്നു ദിവസങ്ങളിലായി കലയുടെ വിരുന്നൂട്ടിയ എസ് എസ് എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവിന് ഉജ്വല സമാപനം. ജമ്മുകശ്മീർ കലാകിരീടം സ്വന്തമാക്കി. ഡെല്‍ഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. പെന്‍ ഓഫ് ദി ഫെസ്റ്റായി മുഹമ്മദ് സലീം (ജമ്മുകശ്മീര്‍), സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റായി സുഫിയാന്‍ സര്‍ഫറാസ് (ഗുജ്‌റാത്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 82 ഇനങ്ങളില്‍ 26 സംസ്ഥാന ടീമുകള്‍ മത്സരിച്ച സാഹിത്യോത്സവില്‍ 422 പോയിന്റുകളാണ് ജമ്മു കശ്മീര്‍ നേടിയത്. ഡെല്‍ഹി-267, കേരളം-244 പോയിന്റുകള്‍ വീതവും നേടി. ജേതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.

                
SSF National Sahithyolsav concluded in West Bengal, News,Top-Headlines,Latest-News,West Bengal,Minister,Jammu,Kashmir, Arts and Literature.

സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ സമിതി ഉപാധ്യക്ഷന്‍ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂര്‍ഗട്ട് നഗരസഭ ചെയര്‍മാന്‍ അശോക് മിത്ര, സെന്‍ട്രല്‍ കോഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവര്‍ത്തകന്‍ ശര്‍ദുല്‍ മിത്ര, ജില്ലാ പഞ്ചായത് അംഗം മാഫിജുദ്ദീന്‍ മിഅ, ആരോഗ്യ സമിതി ചെയര്‍മാന്‍ അംജദ് മണ്ടല്‍, പഞ്ചായത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ് എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റ് ശൗഖത് നഈമി അല്‍ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി.
               
SSF National Sahithyolsav concluded in West Bengal, News,Top-Headlines,Latest-News,West Bengal,Minister,Jammu,Kashmir, Arts and Literature.

എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ ഫാറൂഖ് നഈമി, ജെനറൽ സെക്രടറി നൗശാദ് ആലം മിസ്ബാഹി, ഫിനാന്‍സ് സെക്രട്ടറി സുഹൈറുദ്ദീന്‍ നൂറാനി, സെക്രടറിമാരായ സൈഉര്‍റഹ്മാന്‍ റസ്‌വി, ശരീഫ് നിസാമി, ആര്‍ എസ് സി ഗള്‍ഫ് കണ്‍വീനര്‍ മുഹമ്മദ് വിപികെ സംസാരിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശില്‍ വെച്ച് നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തില്‍ നടന്നു.

സാഹിത്യോത്സവില്‍ 26 സംസ്ഥാനങ്ങളില്‍നിന്നായി 637 സര്‍ഗപ്രതിഭകളാണ് മത്സരിച്ചത്. താപ്പനിലെ തൈ്വബ ഗാര്‍ഡനില്‍ നടന്ന സാഹിത്യോത്സവില്‍ ഉറുദു, ഹിന്ദി, ഇൻഗ്ലീഷ്, അറബി ഭാഷകളില്‍ സര്‍ഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും അരങ്ങേറി. ബംഗാള്‍ ഗ്രാമത്തിലെ വയലേലകളില്‍ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടര്‍ത്തിയ മൂന്നു ദിനരാത്രങ്ങളാണ് ദേശീയ സാഹിത്യോത്സവ് സമ്മാനിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങളുടെും വൈജ്ഞാനിക മികവുകളുടെയും സംഗമദിനങ്ങള്‍ സൃഷ്ടിച്ചാണ് സാഹിത്യോത്സവിന് കൊടിയിറങ്ങിയത്.

എസ് എസ് എഫ് സാഹിത്യോത്സവ് ദേശീയ മാതൃകയെന്ന് ബംഗാള്‍ മന്ത്രി

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാഹിത്യ പ്രതിഭകള്‍ക്ക് ഒരുമിച്ചു ചേരാന്‍ വേദിയൊരുക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് രാജ്യത്തിനു നല്‍കുന്നത് ദേശീയോദ്ഗ്രഥന മാതൃകയാണെന്ന് പശ്ചിമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര പറഞ്ഞു. ദേശീയ സാഹിത്യോത്സവ് സമാനപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങള്‍ ഉണ്ടാകണം.

 
കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യരിലെ നന്മകളെയും ചിന്തകളെയും ഉണര്‍ത്താന്‍ സാധിക്കും. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ആരംഭിച്ച സാഹിത്യോത്സവിന് കേരളത്തിനു പുറത്തേക്കു വളരാന്‍ സാധിച്ചത് പ്രശംസനീയമാണ്. ബംഗാളില്‍ സാഹിത്യോത്സവ് നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍നിന്നുള്ള സന്നദ്ധസംഘടനകള്‍ ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: SSF National Sahithyolsav concluded in West Bengal, News,Top-Headlines,Latest-News,West Bengal,Minister,Jammu,Kashmir, Arts and Literature.

Post a Comment