Follow KVARTHA on Google news Follow Us!
ad

Ukraine War | 'എത്രയും വേഗത്തിൽ, നല്ലത്'; യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്‌ളാഡിമിർ പുടിൻ

'Sooner, the better': Putin says wants to end war in Ukraine #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മോസ്‌കോ: (www.kvartha.com) യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിൽ നയതന്ത്രപരമായ പരിഹാരം അനിവാര്യമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും തുടർന്നും, അചഞ്ചലമായ യുഎസ് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്ത സമയത്താണ് പുടിന്റെ പ്രസ്താവന വരുന്നത്.              
        
'Sooner, the better': Putin says wants to end war in Ukraine, international,News,Top-Headlines,Latest-News,Ukraine,Vladimar Putin,Mosco,Russia.


'ഞങ്ങളുടെ ലക്ഷ്യം ഈ സംഘർഷം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ അതിനായി പരിശ്രമിക്കുകയാണ്, എല്ലാം അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും, എത്രയും വേഗം, നല്ലത്. എല്ലാ സംഘട്ടനങ്ങളും ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചർച്ചകളിലൂടെ അവസാനിക്കുന്നു. എതിരാളികൾ അത് എത്ര വേഗത്തിൽ മനസിലാക്കുന്നുവോ അത്രയും നന്നായിരിക്കും', പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അടുത്തിടെ സ്ഥിരമായി പറയുന്നുണ്ട്, എന്നാൽ യുക്രൈനും സഖ്യകക്ഷികളും ഇത് റഷ്യയുടെ തന്ത്രമായിട്ടാണ് കാണുന്നത്. യുക്രൈനിലെ പല മേഖലകളിലെയും തോൽവിക്ക് ശേഷം റഷ്യയുടെ തയ്യാറെടുപ്പുകൾ ശക്തമാക്കാൻ കുറച്ച് സമയം വേണമെന്നും അതിനാലാണ് ചർച്ചകൾ ആരംഭിക്കാൻ ഉത്സാഹം കാണിക്കുന്നതെന്നും അവർ കരുതുന്നു. റഷ്യയിലും യുക്രൈനിലും ശീതകാലം ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയ്‌ക്കിടയിൽ യുദ്ധം തുടരുന്നത് ഇരു രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തിൽ കൂടിയാണ് പുടിന്റെ പ്രസ്തവാനയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: 'Sooner, the better': Putin says wants to end war in Ukraine, international,News,Top-Headlines,Latest-News,Ukraine,Vladimar Putin,Mosco,Russia.

Post a Comment