Follow KVARTHA on Google news Follow Us!
ad

Shah Rukh Khan | ഉംറ നിർവഹിച്ച് ബോളിവുഡ് സൂപർ താരം ശാരൂഖ് ഖാൻ; മക്കയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

Shah Rukh Khan performs Umrah in Mecca, photos and videos of SRK go viral #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kvartha.com) ബോളിവുഡ് സൂപർ താരം ശാരൂഖ് ഖാന്റെ മക്കയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രചരിക്കുന്ന വീഡിയോകളിലും ഫോടോകളിലും താരം വിശുദ്ധ നഗരത്തിൽ ഉംറ നിർവഹിക്കുന്നത് കാണാം. ഉംറയ്ക്ക് ധരിക്കുന്ന വെള്ള വസ്ത്രം ധരിച്ച് ശാരൂഖ്‌ നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
            
Shah Rukh Khan performs Umrah in Mecca, photos and videos of SRK go viral, international,News,Saudi Arabia,Riyadh,Sharukh Khan,Actor,Twitter,viral.
               
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. 'ഇത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു.. അല്ലാഹു പ്രാർഥനകൾ സ്വീകരിക്കട്ടെ', ഒരു ഉപയോക്താവ് എഴുതി. 'രാജാവോ യാചകനോ ആകട്ടെ, സർവശക്തനായ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും തുല്യർ', മറ്റൊരാൾ കുറിച്ചു. നിരവധി പേർ ഹൃദയത്തിന്റെ ഇമോജികൾ പോസ്റ്റ് ചെയ്തു.

പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിനായി സഊദി അറേബ്യയിൽ എത്തിയതായിരുന്നു ശാരൂഖ്. ചിത്രത്തിന്റെ ഷൂടിംഗ് ഇവിടെ പൂർത്തിയാക്കിയ അദ്ദേഹം, ലൊകേഷനിൽ നിന്നുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും വിജയകരമാക്കിയതിന് സഊദി അറേബ്യൻ സാംസ്കാരിക മന്ത്രാലയത്തിനും സിനിമയുടെ ടീമിനും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Keywords: Shah Rukh Khan performs Umrah in Mecca, photos and videos of SRK go viral, international,News,Saudi Arabia,Riyadh,Sharukh Khan,Actor,Twitter,viral.

Post a Comment