Follow KVARTHA on Google news Follow Us!
ad

Covid | 'കോവിഡ് മനുഷ്യനിർമിതം; വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്ന്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ മുൻ ശാസ്ത്രജ്ഞൻ

Scientist who worked at China's Wuhan lab says Covid was man-made#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) കോവിഡ് -19 മനുഷ്യനിർമിത വൈറസാണെന്നും ചൈനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വുഹാനിലെ ലാബിൽ നിന്നാണ് ഇത് ചോർന്നതെന്നും വുഹാനിലെ ലാബിൽ സേവനമനുഷ്ഠിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (WIV) നിന്നാണ് കോവിഡ് വൈറസ് ചോർന്നതെന്ന് ഗവേഷകൻ ആൻഡ്രൂ ഹഫിന്റെ പ്രസ്താവന ഉദ്ധരിച്ച് 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
                
Scientist who worked at China's Wuhan lab says Covid was man-made, International, News,Top-Headlines,Latest-News,Washington,COVID19,virus,America,Government.

ആൻഡ്രൂ ഹഫ് തന്റെ പുതിയ 'ദി ട്രൂത്ത് എബൗട്ട് വുഹാനിൽ' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ചൈനയിലെ കൊറോണ വൈറസ് ഗവേഷണത്തിന് യുഎസ് സർക്കാർ ധനസഹായം നൽകിയതാണ് മഹാമാരിക്ക് കാരണമായതെന്ന് ഹഫ് പറഞ്ഞു. ഹഫിന്റെ പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ബ്രിട്ടീഷ് പത്രമായ 'ദ സൺ' പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ഇക്കോഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹഫ്. സംഘടന വർഷങ്ങളോളം വുഹാൻ ലാബ് ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വുഹാൻ ലാബിലെ ചോർച്ചയ്ക്ക് കാരണമായ ചൈനയുടെ പരീക്ഷണങ്ങൾ പൂർണ സുരക്ഷയോടെയല്ല നടത്തിയതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നു. അതേസമയം, കോവിഡ് വൈറസ് മനുഷ്യനിർമിതമാണെന്നും വുഹാന്റെ ലാബിൽ നിന്ന് പടർന്നുവെന്നും നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും, ചൈനീസ് സർക്കാർ ഇതെല്ലാം നിരന്തരം നിഷേധിച്ചു. ലാബിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന വാദം സർക്കാർ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും തള്ളുകയും ചെയ്തിരുന്നു.

Keywords: Scientist who worked at China's Wuhan lab says Covid was man-made, International, News,Top-Headlines,Latest-News,Washington,COVID19,virus,America,Government.

Post a Comment