കൗമാരക്കാരായ അമ്മമാർക്കായുള്ള ടെക്സാസിലെ സ്‌കൂൾ, യുവജനങ്ങളെ എങ്ങനെ പിന്തുണയ്‌ക്കുന്നുവെന്ന് കാണിച്ച് തരുന്നു. സഹപാഠിയിൽ നിന്ന് ഗർഭിണിയാകേണ്ടി വന്ന 16 കാരിയായ ഹെലൻ അടക്കമുള്ളവർ ഇവിടെ വിദ്യാർഥികളാണ്. പുറത്ത് നിന്ന് നോക്കിയാൽ, ലിങ്കൺ പാർക്ക്, മറ്റേതൊരു യുഎസിലെ ഹൈസ്കൂളിനെപ്പോലെ തന്നെയാണ്. മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂൾ ബസുകൾ, കാറ്റിൽ പറക്കുന്ന അമേരിക്കൻ പതാക അങ്ങനെ എല്ലാമുണ്ട്. എന്നാൽ ഉള്ളിൽ, ക്ലാസിലേക്ക് പോയാൽ കൗമാരക്കാരുടെ ശബ്ദങ്ങൾക്കൊപ്പം കുഞ്ഞുങ്ങളുടെ കരച്ചിലും ബഹളങ്ങളും കേൾക്കാം.
ചുവരുകളിൽ, കോളജിലേക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകളും ഗർഭകാല സേവനങ്ങളും രക്ഷാകർതൃവും സംബന്ധിച്ച ബോധവത്‌കരണവും കാണാം. പ്രധാന കെട്ടിടത്തിന് അടുത്തായി കുട്ടികൾക്കായി ഡേകെയർ സെന്റർ ഉണ്ട്. അമേരിക്കയിലെ കൗമാരക്കാരുടെ ജനനനിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കുറഞ്ഞുവരികയാണ്, എന്നാൽ തെക്കേ അമേരിക്കയിലോ മധ്യ അമേരിക്കയിലോ മെക്സിക്കോയിലോ ജനിച്ച അല്ലെങ്കിൽ താമസിക്കുന്ന പെൺകുട്ടികൾക്കിടയിൽ ഇത് സാധാരണമാണ്.
2005 മുതൽ കൗമാരക്കാരായ അമ്മമാർക്ക് മാത്രമായി വിദ്യാഭ്യസം നൽകുന്ന ലിങ്കൺ പാർക്ക് ഹൈയിലെ മിക്കവാറും എല്ലാ വിദ്യാർത്ഥികളും 14 നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. മിക്കവരും താഴ്ന്ന വരുമാനക്കാരാണ്. കുറച്ചുപേർ അമേരിക്കയിൽ ജനിച്ച മെക്സിക്കൻ നിവാസികളാണ്. അവർ യുഎസിലെ ക്ലാസുകളിൽ പങ്കെടുക്കാൻ തമൗലിപാസിലെ മാറ്റമോറോസിൽ നിന്ന് ദിവസവും അതിർത്തി കടന്ന് വരുന്നു.
പാഠ്യപദ്ധതി ജില്ലയിലെ മറ്റ് സ്കൂളുകളുടേതിന് സമാനമാണ്. ചില വിദ്യാർഥികളെ കയറ്റുന്ന സ്കൂൾ ബസുകളിൽ കുഞ്ഞുങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഉണ്ട്. രാവിലെ, വിദ്യാർഥികൾക്ക് കുട്ടികൾക്കും പ്രഭാതഭക്ഷണം നൽകും. കുഞ്ഞുങ്ങളെ സ്കൂൾ ഡേകെയറിൽ സൗജന്യമായി കൊണ്ടിരുത്താം. വിദ്യാർഥികൾക്ക് അവരുടെ കുട്ടികളുടെ കാര്യത്തിന് ഡോക്ടർമാരുടെ അടുത്ത് പോവാൻ ഇളവുമുണ്ട്.
ക്ലാസ് മുറികൾക്കുള്ളിൽ, വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം അവർക്ക് വളരെ സ്വാഭാവികമാണെങ്കിലും, പുറത്തുനിന്നുള്ള ഒരാളെ ഞെട്ടിപ്പിക്കുന്ന ആഴത്തിലുള്ള സൗഹൃദവും അടുപ്പവും ആണുള്ളത്. ലിങ്കൺ പാർക്ക് ഇല്ലെങ്കിൽ എവിടെയായിരിക്കുമെന്നാണ് കരുതുന്നതെന്ന എന്ന ചോദ്യത്തിന്, 'സത്യസന്ധമായി എനിക്കറിയില്ല, ഒരുപക്ഷേ വീട്ടിൽ കുഞ്ഞിനോടൊത്ത് കഴിയുകയായിരിക്കും', എന്നായിരുന്നു ഹെലന്റെ മറുപടി. കൗമാരക്കാരി അമ്മയാകുന്നത് വിഷാദരോഗത്തിലേക്ക് വഴിവെക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജീവിത മാറ്റത്തിന്റെ വെല്ലുവിളികൾ നേരിടുന്ന യുവതികളുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ നേർക്കാഴ്ച ലിങ്കൺ പാർക്ക് നൽകുന്നു.
Keywords: At this Texas school, every student is a teen mother, international,News,Top-Headlines,Latest-News,America,Mexico,school,Children.