Follow KVARTHA on Google news Follow Us!
ad

Students Died | വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് മറിഞ്ഞ് 2 സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

School Students Dead As Bus Returning From Picnic Overturns Near Mumbai #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോച്ചിംഗ് ക്ലാസിലെ വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോൾ റായ്ഗഡ് ജില്ലയിലെ ഖോപോളിയിലാണ് അപകടമുണ്ടായത്. വിദ്യാർഥികളുടെ കൈകളിലും തലയിലും പരിക്കേറ്റതായാണ് വിവരം.
         
School Students Dead As Bus Returning From Picnic Overturns Near Mumbai, National,News,Top-Headlines,Latest-News,Mumbai,Students,bus,Dead,Injured,Travel.

മുംബൈയിലെ ചെമ്പൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പത്താം ക്ലാസിലെ 48 വിദ്യാർഥികളും രണ്ട് അധ്യാപകരും സഞ്ചരിച്ച ബസ് ലോണാവാലയിൽ നിന്ന് മടങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ പഴയ മുംബൈ-പൂനെ ദേശീയ പാതയിലെ കുന്നുകൾ ഇറങ്ങുന്നതിനിടെയാണ് മറിഞ്ഞത്. പരുക്കേറ്റ വിദ്യാർഥികളെ ലോണാവാല, ഖോപോളി തുടങ്ങിയ സമീപ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Keywords: School Students Dead As Bus Returning From Picnic Overturns Near Mumbai, National,News,Top-Headlines,Latest-News,Mumbai,Students,bus,Dead,Injured,Travel.

Post a Comment